ad
Deshabhimani

print edition ജനകീയ മുന്നേറ്റമായി ബംഗ്ലാ ബച്ചാവോ പദയാത്ര

cpim padayathra bangla bachao

ബംഗ്ലാ ബച്ചാവോ പദയാത്രയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മീനാക്ഷി മുഖർജിയടക്കമുള്ള നേതാക്കള്‍

avatar
ഗോപി

Published on Dec 07, 2025, 01:37 AM | 1 min read

കൊൽക്കത്ത: ​സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ബംഗ്ലാ ബച്ചാവോ (ബംഗാളിനെ രക്ഷിക്കുക) പദയാത്ര വൻ ജനകീയ മുന്നേറ്റമായി. ഒരാഴ്‌ച പിന്നിട്ട പദയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. അഴിമതിയുടെ കൂത്തരങ്ങായ തൃണമൂൽ കോൺഗ്രസും വർഗീയ വിദ്വേഷം ചൊരിയുന്ന ബിജെപിയും ബംഗാളിനെ തകർക്കുന്നത് തടയാൻ ചെങ്കൊടിക്കീഴിൽ അണിനിരക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്‌താണ് പദയാത്ര മുന്നേറുന്നത്. നവംബർ 29ന് കൂച്ച്ബിഹാർ ജില്ലയിലെ തുഫാൻഗഞ്ചിൽ നിന്ന് ആരംഭിച്ച പദയാത്ര ഡിസംബർ 17ന് ഉത്തര 24 പർഗാനാസ് ജില്ലയിലെ കമർഹതിയിൽ സമാപിക്കും. 16 ജില്ലകളിൽകൂടി സഞ്ചരിക്കും.


കൃഷിക്കാരും കർഷകത്തൊഴിലാളികളും മറ്റ് തൊഴിലാളികളും സാധാരണക്കാരുമടക്കം ആയിരക്കണക്കിനാളുകൾ ഓരോദിവസവും പങ്കാളികളാകുന്നു. കേന്ദ്രകമ്മിറ്റിയംഗം മീനാക്ഷി മുഖർജിയാണ് നയിക്കുന്നത്‌. തൃണമൂൽ സർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കുക, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും വർഗീയ വിഭജനവും ചെറുക്കുക, തൊഴിലവസരം സൃഷ്‌ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പദയാത്ര.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home