രേവന്ത് റെഡ്ഡിക്ക് തിരിച്ചടി ; വനിതാ മാധ്യമപ്രവർത്തകർക്ക് ജാമ്യം

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അപമാനിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് അറസ്റ്റ്‌ചെയ്‌ത വനിതാ മാധ്യമപ്രവർത്തകരായ രേവതി, തൻവി യാദവ് എന്നിവർക്ക് ജാമ്യം ലഭിച്ചു. ഇവർക്കെതിരായ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഗുരുതരവകുപ്പ് ചുമത്തി മാധ്യമപ്രവർത്തകരെ ജയിലിലടയ്‌ക്കാനുള്ള നീക്കം പാളി. അതേസമയം ഐടി ആക്‌ട് പ്രകാരം വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിനെതിരായ വകുപ്പുകൾ നിലനിൽക്കും. ആഴ്‌ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.
രാഷ്‌ട്രീയ സമ്മർദം മൂലമാണ് മാധ്യമപ്രവർത്തകരെ തിരക്കുപിടിച്ച് അറസ്റ്റ് ചെയ്‌തതെന്ന് ഇവരുടെ അഭിഭാഷകൻ വാദിച്ചു. അറസ്റ്റിനെക്കുറിച്ച് നിയമസഭയിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മാധ്യമപ്രവർത്തകരെ "നിയന്ത്രിക്കുന്നതിന്' നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.









0 comments