ad
Deshabhimani

print edition അയോധ്യ ഫണ്ട്‌ വെട്ടിപ്പ്‌; ട്രസ്റ്റ്‌ ഭാരവാഹികൾക്കും പങ്ക്

Ayodhya.jpg
വെബ് ഡെസ്ക്

Published on Jun 17, 2026, 01:34 AM | 1 min read

ന്യൂഡൽഹി: ​അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ -ഫണ്ട്‌ വെട്ടിപ്പിൽ ക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികൾക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം. ധർമസേന പ്രസിഡന്റ്‌ സന്തോഷ്‌ ദുബെ ഇ‍ൗ ആവശ്യമുന്നയിച്ച്‌ പൊലീസിന്‌ പരാതി നൽകി.


കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന്‌ ദുബെ പറഞ്ഞു. സമാനമായ ആവശ്യമുന്നയിച്ച്‌ യൂത്ത്‌ കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ ശരദ്‌ ശുക്ലയും പരാതി നൽകി. ട്രസ്റ്റ്‌ ഭാരവാഹികളെ സ്ഥാനങ്ങളിൽനിന്ന്‌ നീക്കി സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ്‌ പരാതിയിലെ ആവശ്യം.


അതേസമയം, ഫണ്ട്‌ വെട്ടിപ്പ്‌ അന്വേഷിക്കാൻ രൂപീകരിച്ച എസ്‌ഐടി, ക്ഷേത്രത്തിൽ കാണിക്കപ്പണം എണ്ണുന്ന ജീവനക്കാരെയും മറ്റും ചോദ്യംചെയ്‌തു.


അഞ്ചംഗ സംഘമാണ്‌ വെട്ടിപ്പിന്‌ പിന്നിലെന്നാണ്‌ പ്രാഥമിക നിഗമനം. ഒരാഴ്‌ചയ്‌ക്കകം എസ്‌ഐടി ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും. സംശയനിഴലിലുള്ള ജീവനക്കാരിൽ ചിലരുടെ വീടുകളിൽ പൊലീസ്‌ റെയ്‌ഡ്‌ നടത്തി ലക്ഷങ്ങൾ പിടിച്ചെത്തിട്ടുണ്ട്‌.


എന്നാൽ, കുറ്റം ജീവനക്കാരുടെ തലയിലിട്ട്‌ വന്പൻസ്രാവുകളെ രക്ഷിക്കാനുള്ള നീക്കമാണ്‌ നടക്കുന്നതെന്ന ആക്ഷേപമുണ്ട്‌. ഇ‍ൗ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന പക്ഷക്കാരുമുണ്ട്‌. സിബിഐയോ ഇഡിയോ പോലെയുള്ള കേന്ദ്രഏജൻസികളോ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള എസ്‌ഐടിയോ അന്വേഷിക്കണമെന്നാണ്‌ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home