print edition അയോധ്യ രാമക്ഷേത്രത്തട്ടിപ്പ്: കൊള്ള പുറത്തായത് തമ്മിലടിയിൽ

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ വർഷങ്ങളായി നടന്ന കൊള്ളയടി പുറത്തുവന്നതിന് പിന്നിൽ ട്രസ്‌റ്റ് അംഗങ്ങൾക്കിടയിലെ ഭിന്നതയും കാരണമായി. മൂന്ന് മുതിർന്ന ആർഎസ്‌എസ് നേതാക്കളാണ് ക്ഷേത്രം ട്രസ്‌റ്റിനെ നിയന്ത്രിച്ചിരുന്നത്. ഇതിൽ പ്രമുഖൻ വിഎച്ച്‌പി വൈസ്‌പ്രസിഡന്റും മുതിർന്ന ആർഎസ്‌എസ് നേതാവുമായ ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയാണ്. ട്രസ്‌റ്റ് അംഗമായ അനിൽ മിശ്രയും ട്രസ്‌റ്റിലെ ക്ഷണിതാവായ ഗോപാൽ റാവുവുമാണ് മറ്റ് രണ്ടുപേർ. ഇവരുടെ അനുയായികളാണ് ക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനയും വിലപിടിപ്പുള്ള വസ്‌തുക്കളും വർഷങ്ങളോളം കൊള്ളയടിച്ചത്.
നിലവിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട രാംശങ്കർ യാദവ് എന്ന ടിന്നു യാദവും ബന്ധു മനീഷ് യാദവും ചമ്പത് റായിയുടെ വിശ്വസ്‌തരായിരുന്നു. മറ്റ് രണ്ട് പ്രതികളായ അനുകൽപ്പ് മിശ്രയും ബന്ധു ലവ്‌കുശ് മിശ്രയും അനിൽ മിശ്രയുടെ ബന്ധുക്കളും വിശ്വസ്‌തരുമാണ്. ഇവർ നാലുപേരുമാണ് സംഭാവനാപണം എണ്ണിത്തിട്ടപ്പെടുത്തുന്നതിന് നേതൃത്വം നൽകിയത്. അപഹരിച്ച പണം പങ്കുവെയ്‌ക്കുന്നതിനെ ചൊല്ലി ഇവർക്കിടയിൽ ഉടലെടുത്ത തർക്കമാണ് കൊള്ള പുറത്തെത്തിച്ചത്.
സംഭാവനാ പണം അപഹരിക്കുന്നതായി ഇരുക്കൂട്ടരും ട്രസ്‌റ്റിനോട് പരാതിപ്പെട്ടിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിക്കുന്നതിന് പകരം അനുയായികളെ സംരക്ഷിക്കാനാണ് ചമ്പത് റായിയും അനിൽ മിശ്രയും ശ്രമിച്ചത്. ജൂൺ അഞ്ചിന് ക്ഷേത്രത്തിലെ സുരക്ഷാജീവനക്കാർ ചില ക്ഷേത്രംജീവനക്കാരുടെ പക്കൽ നിന്നും അസ്വഭാവികമായി നോട്ടുക്കെട്ടുകൾ പിടിച്ചെടുത്തിരുന്നു. ഇത് വലിയ വാക്കുതർക്കത്തിലേക്ക് നീങ്ങി. ചമ്പത് റായി വിഭാഗവും അനിൽ മിശ്ര വിഭാഗവും ചേരിതിരിഞ്ഞ് ആരോപണം ഉന്നയിച്ചതോടെ ക്ഷേത്രക്കൊള്ള അയോധ്യയിൽ ചർച്ചയായി. തുടർന്നാണ് സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് വിഷയം പരസ്യമായി ഉന്നയിക്കുന്നതും വലിയ രാഷ്ട്രീയവിവാദമായി മാറിയതും. ക്ഷേത്രകൊള്ള അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ജൂലൈ11ന് നിശ്ചയിച്ചിരുന്ന ട്രസ്റ്റ് യോഗം ജൂലൈ ആറിലേക്ക് മാറ്റി











0 comments