അയോധ്യ രാമക്ഷേത്ര കൊള്ള ;സംഭാവന മോഷ്ടിച്ചത് 105 തവണ, റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്ഐടി

അയോധ്യ : അയോധ്യ രാമക്ഷേത്ര കൊള്ളയിൽ നിർണായക വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിൽ നിന്ന് 105 തവണ സംഭാവന മോഷ്ടിച്ചതായി പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സുപ്രീം കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും രേഖകളും പരിശോധിച്ചശേഷമാണ് കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നതെന്ന് എസ്ഐടി കോടതിയിൽ അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സെപ്തംബർ 25 നകം കുറ്റപത്രം സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി.









0 comments