Deshabhimani

print edition സമ്പത്തിന്റെ കേന്ദ്രീകരണം ജനാധിപത്യത്തിന്‌ ഭീഷണി: ജയതി ഘോഷ്‌

jayathi Khosh

ജയതി ഘോഷ്‌

വെബ് ഡെസ്ക്

Published on Nov 26, 2026, 01:30 AM | 1 min read

ന്യൂഡൽഹി : ആഗോള സമ്പത്തിന്റെ കേന്ദ്രീകരണം ജനാധിപത്യം അഭിമുഖീകരിക്കുന്ന വലിയ ഭീഷണിയാണെന്ന് സാമ്പത്തികശാസ്‌ത്രജ്‌ഞ ജയതി ഘോഷ്‌ പറഞ്ഞു. നിലവിലെ മുതലാളിത്ത സാമ്പത്തികനയങ്ങൾ പൂർണമായ പരാജയമാണ്‌. പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിലും സമ്പദ്‌വ്യവസ്ഥയെ ഉണർത്തുന്നതിലുമെല്ലാം വലതുപക്ഷ സാമ്പത്തികനയങ്ങൾ പരാജയമാണ്‌.


ആഗോളതലത്തിൽ തന്നെ അസമത്വം വർധിക്കുകയാണ്‌. അസമത്വം കൊളോണിയൽ കാലത്തെയും മറികടന്നു. പൊതുസ്വത്തുക്കൾ തിരിച്ചുപിടിക്കേണ്ടതുണ്ട്‌. അതിസമ്പന്നർക്ക്‌ മേൽ സ്വത്തുനികുതി ചുമത്തിയാൽ അസമത്വത്തിന്‌ ഒരു പരിധി വരെ പരിഹാരം കാണാനാകും. പരോക്ഷനികുതികൾ വർധിപ്പിച്ചുകൊണ്ട്‌ തൊഴിലാളികളെയും അസംഘിത മേഖലയിലെ തൊഴിലാളികളെയും സാധാരണ ജീവനക്കാരെയുമൊക്കെയാണ്‌ സർക്കാർ തുടർച്ചയായി ചൂഷണം ചെയ്യുന്നത്‌ – ജയതി ഘോഷ്‌ പറഞ്ഞു.


സിഐടിയുവിന്റെ 
3 ഇൻസ്റ്റ പേജിന്‌ മെറ്റപ്പൂട്ട്‌


സിഐടിയുവിന്റെ മൂന്ന്‌ ഇൻസ്റ്റഗ്രാം പേജിന്‌ പൂട്ടിട്ട്‌ മെറ്റ. കേന്ദ്ര കമ്മിറ്റിയുടെയും ഡൽഹി, ഹരിയാന സംസ്ഥാന ഘടകങ്ങളുടെയും പേജുകളാണ്‌ മെറ്റ സസ്‌പെൻഡ്‌ ചെയ്തത്‌. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പാർലമെന്റ്‌ മാർച്ചിന്‌ ആഹ്വാനം ചെയ്തതിനെത്തുടർന്നാണ്‌ നടപടി. പേജുകൾ സസ്‌പെൻഡ്‌ ചെയ്തതിനെത്തുടർന്ന്‌ സിഐടിയു മെറ്റയ്‌ക്ക്‌ അപ്പീൽ നൽകിയിരുന്നു. എന്നാൽ മൂന്ന്‌ അപ്പീലുകളും മെറ്റ തള്ളി.


പേജുകൾ പൂ‍ട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും സസ്‌പെൻഷൻ പിൻവലിക്കാനും മെറ്റ തയ്യാറായില്ല. വിലക്ക്‌ തുടരുന്ന സാഹചര്യത്തിൽ മെറ്റ ഇന്ത്യയെ നേരിട്ട്‌ ബന്ധപ്പെടുന്നത്‌ സംബന്ധിച്ചും സിഐടിയു ആലോചിക്കുന്നുണ്ട്‌. മൂന്ന്‌ പേജുകളിലും മോദി സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികളെ സംബന്ധിച്ച ഉള്ളടക്കങ്ങൾ സിഐടിയു പങ്കുവെച്ചിരുന്നു. ഇ‍ൗ വർഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളെ സംബന്ധിച്ച വിവരവും പേജിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home