print edition ഒൗറംഗബാദ് റെയിൽവേ സ്റ്റേഷന്റെയും പേരുമാറ്റി

ഒൗറംഗബാദ്: മഹാരാഷ്‌ട്രയിലെ ചരിത്രനഗരമായ ഒൗറംഗാബാദിന്റെ പേര് ഛത്രപതി സംഭാജിനഗർ എന്നാക്കി മാറ്റിയതിന് പിന്നാലെ റെയിൽവേ സ്റ്റേഷന്റെയും പേരുമാറ്റി ബിജെപി സർക്കാർ. ഒൗറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ഛത്രപതി സംഭാജിനഗർ റെയിൽവേ സ്‌റ്റേഷൻ എന്നാക്കി ഉത്തരവിറക്കി. മുഗൾ ചക്രവർത്തിയായിരുന്ന ഒൗറംഗസേബിന്റെ പേരിലായിരുന്നു നഗരവും റെയിൽവേസ്റ്റേഷനും അറിയപ്പെട്ടിരുന്നത്. ഇതു മാറ്റിയാണ് ഛത്രപതി ശിവജിയുടെ മകന്റെ പേര് നൽകിയത്. മുഗൾഭരണത്തിന്റെ ശേഷിപ്പുണ്ടായിരുന്ന നിരവധി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മഹാരാഷ്‌ട്രയിലെ ബിജെപി സർക്കാർ മാറ്റി.









0 comments