ad
Deshabhimani

print edition ആർഎസ്‌എസ്‌ വേദിയിൽ പോയാൽ ജഡ്‌ജിയുടെ 
നിഷ്‌പക്ഷത തകരില്ലെന്ന് സിബിഐ

RSS CBI
വെബ് ഡെസ്ക്

Published on Apr 10, 2026, 12:17 AM | 1 min read

ന്യൂഡൽഹി: ആർഎസ്‌എസ്‌ ബന്ധമുള്ള സംഘടനയുടെ വേദിയിൽ പോകുന്നത്‌ ജഡ്‌ജിയുടെ നിഷ്‌പക്ഷതയെ ബാധിക്കില്ലെന്ന വാദവുമായി സിബിഐ. മദ്യനയ അഴിമതിക്കേസിൽ അരവിന്ദ്‌ കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ സിബിഐയുടെ അപ്പീൽ പരിഗണിക്കുന്നതിൽനിന്ന്‌ ജസ്റ്റിസ്‌ സ്വർണകാന്ത ശർമ വിട്ടുനിൽക്കണമെന്ന അപേക്ഷയെ എതിർത്താണ്‌ വാദം. ഹൈക്കോടതി ജഡ്‌ജി ആർഎസ്‌എസുകാരിയാണെന്നും നിഷ്‌പക്ഷമായി കേസ്‌ കേൾക്കില്ലെന്നും കെജ്‌രിവാൾ അപേക്ഷയിൽ പറഞ്ഞിരുന്നു.


ആർഎസ്‌എസ്‌ അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്തിന്റെ പരിപാടിയിൽ പോയത്‌ ജഡ്‌ജിയുടെ നിഷ്‌പക്ഷതയെ ബാധിക്കില്ലെന്നാണ്‌ സിബിഐ വാദം. അപേക്ഷ അംഗീകരിച്ചാൽ പല ഹൈക്കോടതി, സുപ്രീംകോടതി ജഡ്‌ജിമാർക്കും കേസ്‌ കേൾക്കാനാകില്ല. ജുഡീഷ്യൽ നടപടികളിലെ വീക്ഷണത്തെ പക്ഷപാതമായി കാണരുത്‌. ഇത്‌ കോടതിയുടെ അധികാരത്തെ ദുർബലപ്പെടുത്തും. പിന്മാറൽ അപേക്ഷ സ്വീകരിക്കരുത്‌– സിബിഐ പറഞ്ഞു.


ജഡ്‌ജി പിന്മാറണമെന്ന്‌ ആവശ്യപ്പെട്ട്‌ മനീഷ്‌ സിസോദിയ, വിജയ് നായർ, അരുൺ രാമചന്ദ്ര പിള്ള, ചൻപ്രീത് സിങ്‌ റായത്ത്, ദുർഗേഷ് പാഠക് എന്നിവരും അപേക്ഷ നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home