ad
Deshabhimani

print edition അയോധ്യ തട്ടിപ്പ് ലഘൂകരിക്കാൻ ശ്രമം: കൊള്ളയടിച്ചത്‌ 3 കോടി 
മാത്രമെന്ന്‌ ട്രസ്റ്റ്‌ ട്രഷറർ

ayodhya temple robbery.JPG
വെബ് ഡെസ്ക്

Published on Jul 15, 2026, 12:00 AM | 1 min read

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ തട്ടിപ്പ്‌ പുറത്തുവന്നതിനുപിന്നാലെ കൊള്ളയെ ലഘൂകരിച്ച്‌ ക്ഷേത്രം ട്രസ്‌റ്റ്‌ ട്രഷറർ ഗോവിന്ദ്‌ ദേവ്‌ ഗിരി മഹാരാജ്‌. രാമക്ഷേത്രത്തിൽനിന്ന്‌ മൂന്ന്‌ കോടിയുടെ പണവും സാധനങ്ങളും മാത്രമാണ്‌ നഷ്ടപ്പെട്ടതെന്ന് മാധ്യമങ്ങളോട്‌ പറഞ്ഞു. 15 കോടിയോളം രൂപയുടെ വെട്ടിപ്പാണ്‌ നടന്നതെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


വിശ്വാസികൾ കാണിക്കയായി നൽകിയ പണത്തിനുപുറമേ വിലപിടിപ്പുള്ള നിരവധി വസ്‌തുക്കളും മോഷണംപോയിട്ടുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ തട്ടിപ്പ്‌ മൂന്ന്‌ കോടിയിൽ ഒതുങ്ങില്ലെന്ന കണക്കുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. അതേസമയം, ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷായെ സന്ദർശിച്ച്‌ രാമക്ഷേത്ര വിഷയം ചർച്ച ചെയ്‌തു. 40 മിനിറ്റിലേറെ നീണ്ട കൂടിക്കാഴ്‌ച്ചയിൽ കാണിക്കക്കൊള്ള ഉത്തർപ്രദേശിൽ ബിജെപിക്ക്‌ ഉയർത്തുന്ന വെല്ലുവിളികൾ ചർച്ചയായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home