ഏഴാം കരട് റദ്ദാക്കണം: മലയോര മേഖലയിൽ സിപിഐ എം പ്രതിഷേധ ധർണ ഇന്ന്

എടക്കര
പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങൾ ഏഴാം കരട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലയോര മേഖലയിൽ സിപിഐ എം പ്രതിഷേധ ധർണ ചൊവ്വ വൈകിട്ട് നടക്കും. എടക്കര, നിലമ്പൂർ, വണ്ടൂർ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മൂന്ന് സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. മലയോര ജനതയുടെ സ്വൈര ജീവിതത്തെ ബാധിക്കുന്ന പരിസ്ഥിതി ലോല പ്രദേശങ്ങൾ ഏഴാം കരട് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. മലയോര ജനതയെ കുടിയിറക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം. സിപിഐ എം എടക്കര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എടക്കര ടൗണിലും നിലമ്പൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തക്കുന്നിലും വണ്ടൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവാരകുണ്ടിലും പ്രതിഷേധങ്ങൾ നടക്കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് നിലമ്പൂർ ചന്തക്കുന്നിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനം ചെയ്യും.








0 comments