print edition ഹിമന്ത സത്യപ്രതിജ്ഞ ചെയ്‍തു

ഹിമന്ത ബിസ്വ സർമ
ന്യൂഡൽഹി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിസ്വ സർമ അധികാരമേറ്റു. ഗവർണർ ലക്ഷ്‌മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായ രണ്ടാംതവണയാണ് ഹിമന്ത മുഖ്യമന്ത്രിയാവുന്നത്. ബിജെപി നേതാക്കളായ രാമേശ്വർ തേലി, അജന്ത നിയോഗ്, അസം ഗണ പരിഷത് നേതാവ് അതുൽ ബോറ, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് നേതാവ് ചരൺ ബോറോ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
രാമേശ്വർ തേലി മുൻ കേന്ദ്ര സഹമന്ത്രിയാണ്. ബാക്കി മൂന്നുപേരും കഴിഞ്ഞ മന്ത്രിസഭയിലും അംഗങ്ങളായിരുന്നു. രഞ്ജിത് കുമാർ ദാസാണ് സ്‌പീക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്‌കരി, നിർമല സീതാരാമൻ, ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബിജെപി അധ്യക്ഷൻ നിതിൻ നബീൻ എന്നിവർ പങ്കെടുത്തു.










0 comments