ad
Deshabhimani

ഇതരമതസ്ഥർ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് എൻഒസി നൽകാൻ കൈക്കൂലി; അസം സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പിടിയിൽ

Bribery Case
വെബ് ഡെസ്ക്

Published on May 23, 2026, 10:22 PM | 1 min read

ഗുവാഹത്തി: അസമിൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകാൻ കൈക്കൂലി വാങ്ങുന്നതിനിടെ അസം സിവിൽ സർവീസ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ലാൻഡ് റെക്കോർഡ്സ് ആൻഡ് സർവേ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടറായ ലചിത് കുമാർ ദാസ് ആണ് ഗുവാഹത്തിയിൽ വെച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗത്തിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 1.66 കോടി രൂപയുടെ സമ്പാദ്യവും വിജിലൻസ് കണ്ടെടുത്തു.


മതങ്ങൾ തമ്മിലുള്ള ഭൂമി കൈമാറ്റ കേസുമായി ബന്ധപ്പെട്ട എൻഒസി നൽകുന്നതിനായി ലചിത് കുമാർ ദാസ് ഒരാളിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് നടത്തിയ ചർച്ചകൾക്കൊടുവിൽ ഇത് 50,000 രൂപയായി കുറച്ചു. എന്നാൽ കൈക്കൂലി നൽകാൻ തയ്യാറാകാതിരുന്ന പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് സംഘം ഒളിപ്പിച്ചു വെച്ച കെണിയുടേ ഭാഗമായി ഗുവാഹത്തി രൂപനഗറിലെ ഓഫീസിൽ വെച്ച് 45,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലചിത് കുമാർ ദാസിനെ വിജിലൻസ് ഉദ്യോഗസ്ഥർ ചേസ് ചെയ്ത് പിടികൂടിയത്. സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.


ഇതിനുപിന്നാലെ ഇയാളുടെ വീട്ടിൽ വിജിലൻസ് സംഘം ഏകദേശം 12 മണിക്കൂറോളം നീണ്ട റെയ്ഡ് നടത്തി. റെയ്ഡിൽ വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച നിലയിൽ 48.38 ലക്ഷം രൂപയുടെ കള്ളപ്പണം കണ്ടെടുത്തു. ഇതിനുപുറമെ ലചിത് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ ബാങ്കുകളിലുള്ള 80 ലക്ഷം രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തു. ഇതോടെ ആകെ 1.66 കോടി രൂപ പിടിച്ചെടുത്തു. ഇയാൾ അനധികൃതമായി സമ്പാദിച്ച നിരവധി ഭൂമി ഇടപാടുകളുടെ രേഖകളും റെയ്ഡിൽ കണ്ടുകെട്ടിയിട്ടുണ്ട്. പ്രതിക്കെതിരെ 1988-ലെ അഴിമതി നിരോധന നിയമപ്രകാരം (Prevention of Corruption Act) കേസ് രജിസ്റ്റർ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home