ad
Deshabhimani

കടം നൽകിയ പണം തിരികെ ചോദിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ല; ബോംബെ ഹൈക്കോടതി

Bombay High Court.jpg
വെബ് ഡെസ്ക്

Published on Jun 02, 2026, 03:40 PM | 1 min read

മുംബൈ: കടം നൽകിയ പണം തിരികെ ചോദിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. വായ്പാ ഏജന്റുമാരുടെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സ്കൂൾ അധ്യാപകന്റെ കേസ് പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.


തുടർന്ന് പ്രതികൾക്കെതിരെയുള്ള ക്രമിനിൽ നടപടി കോടതി റദ്ദാക്കി. മനപൂർവം ആത്മഹത്യാ പ്രേരണ നടത്തിയാൽ മാത്രമേ ഐപിസി 306ാം വകുപ്പ് ചുമത്താനാകുവെന്ന് കോടതി വ്യക്തമാക്കി. കടം കൊടുത്ത പണം തിരികെ ആവശ്യപ്പെടുന്ന ആത്മഹത്യാ പ്രേരണ കുറ്റത്തിൽ ഉൾപ്പെടില്ലെന്ന് ജസ്റ്റിസ് രഞ്ജിത്സിൻഹ രാജ ബോൺസ്ലെയടങ്ങിയ ബെഞ്ച് പറഞ്ഞു.


2022 ലായിരുന്നു കേസിനാസ്പദമായ സംഭവം. വായ്പാ ഏജന്റുമാരുടെ പീഡനത്തെ തുടർന്ന് കോലാപൂർ സ്വദേശി ​ദിലീപ് പാണ്ഡെ വിഷം കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വായ്പ തിരികെ നൽകാൻ ​ദിലീപ് പാണ്ഡെയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പരാതി നൽകി. ആറ് പേരായിരുന്നു പ്രതികൾ. കേസിൽ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിൽ ​ഗൂഢാലോചന നടന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home