കെജ്‌രിവാളിന് വസതി അനുവദിക്കാമെന്ന് കേന്ദ്രം

ന്യൂഡൽഹി
ആം ആദ്‌മി പാർടി കൺവീനർ അരവിന്ദ് കെജ്‌രിവാളിന് പത്തുദിവസത്തിനകം വസതി നൽകാമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. എഎപിയുടെ ഹർജിയിൽ വാദം കേൾക്കവേ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ജസ്റ്റിസ് സച്ചിൻ ദത്തയുടെ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്. മുൻ മുഖ്യമന്ത്രിയെന്ന നിലയില്‍ അര്‍ഹമായ നിലവാരത്തിലുള്ള ബംഗ്ലാവ് തന്നെ വേണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു. തൃപ്തിയില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. .









0 comments