വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ സംഭവം; നിതീഷിനെ ന്യായീകരിച്ച് ആരിഫ് മൊഹമ്മദ് ഖാൻ

പട്ന : പൊതുപരിപാടിക്കിടെ വനിതാ ഡോക്ടറുടെ മുഖാവരണം ബലമായി നീക്കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണയുമായി ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാൻ. വിദ്യാര്‍ഥിനികളെ തന്റെ മക്കളായാണ് നിതീഷ് കുമാര്‍ കാണുന്നതെന്ന് ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. വിവാദത്തിൽ വേദനയുണ്ട്. അച്ഛനും മകളും തമ്മിൽ എന്തെങ്കിലും തര്‍ക്കമുണ്ടാകുമോയെന്നും ആരിഫ് മൊഹമ്മദ് ഖാൻ ചോദിച്ചു.
പട്നയിൽ തിങ്കളാഴ്ച ആയുഷ് ഡോക്ടര്‍മാരുടെ നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിനിടെയാണ് വനിതാ ഡോക്ടറുടെ മുഖപടം നിതീഷ് കുമാര്‍ നീക്കിയത്. ഇത് വലിയ വിവാദമായിരുന്നു. നിതീഷ് കുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാവ് ഇൽത്തിജ മുഫ്തി ശ്രീനഗറിൽ പൊലീസിന് പരാതി നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഹിജാബ് ധരിച്ചെത്തിയ യുവതി ഉത്തരവ് ഏറ്റുവാങ്ങാൻ എത്തിയപ്പോൾ, ഹിജാബ് ഊരിമാറ്റാൻ നിതീഷ് ആദ്യം ആംഗ്യം കാണിച്ചു. എന്നാൽ യുവതി പ്രതികരിക്കുന്നതിനു മുൻപേ നിതീഷ് ഹിജാബ് വലിച്ചുതാഴ്ത്തുന്നതും ദൃശ്യത്തിലുണ്ട്.
സംഭവത്തിൽ അപമാനിതയായ വനിതാ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നതായി പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഈ മാസം 20ന് ജോലിയർ പ്രവേശിക്കാനുള്ള നിയമനകത്ത് ലഭിച്ചെങ്കിലും സർവീസിൽ ചേരുന്നില്ലെന്ന നിലപാടിലാണ് യുവതിയെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്നാണ് അവൾ പറയുന്നത്. ആശ്വസിപ്പിച്ചു ജോലിയിൽ ചേരാൻ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.










0 comments