എ ആർ റഹ്മാന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

ചെന്നൈ: സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകനും ഗായകനുമായ അമീൻ റഹ്മാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ചെന്നൈ ഗിണ്ടിയിലെ കത്തിപ്പാറ ഫ്ലൈഓവറിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന അമീന്റെ കാർ ഒളിമ്പിയ ടെക് പാർക്ക് സിഗ്നലിന് സമീപം വെച്ച് ഒരു ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
തിങ്കളാഴ്ച കോയമ്പേട്ടിൽ നിന്ന് യാത്ര ചെയ്യവേ പുലർച്ചെ 3:30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും നിസ്സാര പരിക്കുകൾ മാത്രമായിരുന്നതിനാൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കടന്ന കാറുമായി അമീൻ സഞ്ചരിച്ചിരുന്ന പോർഷെ കാർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വാഗണ്‍ര്‍ കാറിലുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ കലൈഞ്ജര്‍ സെന്റിനറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.










0 comments