കെജ്‌രിവാളിനെതിരെ വീണ്ടും കേസ്

arvind kejriwal
വെബ് ഡെസ്ക്

Published on Mar 31, 2025, 02:45 AM | 1 min read

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെതിരെ പൊതുപണം ദുരുപയോഗിച്ചതിന്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തെന്ന്‌ ഡൽഹി പൊലീസ്‌. 2019-ൽ ദ്വാരകയിൽ വലിയ ഹോർഡിങ്ങുകൾ സ്ഥാപിച്ചത്‌ പൊതുപണം ദുരുപയോഗിച്ചാണെന്ന പരാതിയിൽ റൗസ് അവന്യൂ കോടതിയിലെ അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരമാണ്‌ കേസെടുത്തത്‌. കേസ്‌ പരിഗണിക്കുന്നത്‌ ഏപ്രിൽ 18ലേക്ക്‌ മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home