കന്യാസ്ത്രീകളുടെ ജയിലിലെ അവസ്ഥ കണ്ണു നനയിപ്പിക്കുന്നത് : ആനിരാജ

ന്യൂഡൽഹി
ഛത്തീസ്‌ഗഡിൽ ക്രൈസ്തവ ന്യൂനപക്ഷത്തെ അടക്കി ഭരിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി സർക്കാർ നടത്തുന്നതെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു.
ഇടതുപക്ഷ പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ സന്ദർശിച്ച ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഗുരുതര വാതരോഗങ്ങൾ ഉൾപ്പെടെയുള്ള കന്യാസ്ത്രീകളുടെ ജയിലിലെ അവസ്ഥ കണ്ണു നനയിപ്പിക്കുന്നതാണ്. കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ബിജെപി സർക്കാർ അവരെ മോചിപ്പിച്ച് മാപ്പുപറയണം. കന്യാസ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയ ജ്യോതി ശർമയ്ക്കെതിരെ നിരവധി കേസുകളുണ്ട്. കോൺഗ്രസ് കാലത്തും ഛത്തീസ്‌ഗഡിൽ ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ നടന്നു. അതേ, കോൺഗ്രസ് ഇന്ന് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും ആനി രാജ പറഞ്ഞു. പി പി സുനീർ എംപിയും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.










0 comments