ad
Deshabhimani

print edition റിലയൻസ്‌ പിടിച്ചെടുക്കാൻ 
അദാനി ശ്രമിക്കുന്നുവെന്ന്‌ അനിൽ അംബാനി

Reliance.jpg
വെബ് ഡെസ്ക്

Published on May 08, 2026, 01:21 AM | 1 min read

ന്യൂഡൽഹി: തന്റെ ഉടമസ്ഥതയിലുള്ള കന്പനികൾ പിടിച്ചെടുക്കാൻ ഗ‍ൗതം അദാനി ശ്രമിക്കുന്നതായി ഡൽഹി ഹൈക്കോടതിയിൽ റിലയൻസ്‌ ഗ്രൂപ്പ്‌ ചെയർമാൻ അനിൽ അംബാനി.


ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള എൻഡിടിവി ചാനൽ തുടർച്ചയായി അപകീർത്തികരമായ റിപ്പോർട്ടുകൾ നൽകുകയാണെന്നും അംബാനി കോടതിയിൽ നൽകിയ മാനനഷ്‌ട ഹർജിയിൽ പറഞ്ഞു. കേസിൽ ചാനലിനും സിഇഒ രാഹുൽ കൻവാറിനും കോടതി നോട്ടീസയച്ചു. ​


മൂന്നുമാസത്തിനിടയിൽ 72 റിപ്പോർട്ടുകൾ ചാനൽ ഇത്തരത്തിൽ നൽകി. തനിക്കെതിരെ ഇഡി,സിബിഐ അന്വേഷണം നടക്കുന്നുണ്ട്‌. ആര്‌ അറസ്‌റ്റിലായാലും തന്റെ പേര്‌ ചാനൽ വലിച്ചിഴക്കുന്നു. വിപണിയിൽ പരിഭ്രാന്തി സൃഷ്ടിച്ച്‌ റിലയൻസ് പവർ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ കന്പനികളെപ്പറ്റി പ്രതികൂലമായ ധാരണ സൃഷ്‌ടിക്കുന്നു.


ഇത്‌ അദാനി ഗ്രൂപ്പിന്റെ നിഷിപ്ത താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനാണ്‌ –അദാനിയുടെ അഭിഭാഷകൻ വാദിച്ചു. എൻഡിടിവി എംഡി മനോരഞ്ജൻ ഭാരതി, അദാനിയുടെ നിയന്ത്രണത്തിലുള്ള ഐഎഎൻഎസ് തുടങ്ങിയവരെയും പ്രതിചേർത്താണ്‌ ഹർജി. മറുപടി നൽകാൻ ആവശ്യപ്പെട്ട്‌ കേസ്‌ ജൂലൈയിലേക്ക്‌ മാറ്റി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home