print edition രാജ്യവ്യാപക കരിദിനമാചരിച്ച് അങ്കണവാടി ജീവനക്കാർ

ബംഗളൂരുവിൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്സ് നടത്തിയ പ്രതിഷേധം
ന്യൂഡൽഹി: രാജ്യവ്യാപകമായി കരിദിനമാചരിച്ച് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്സ്(എഐഎഫ്‌എഡബ്ല്യുഎച്ച്). അങ്കണവാടി ജീവനക്കാരെ സ്ഥിരം ജീവനക്കാരാക്കി ആനുകൂല്യം അനുവദിക്കുക, അങ്കണവാടികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് കരിദിനം ആചരിച്ചത്. പ്രതിഷേധം വൻ വിജയമാക്കിയ മുഴുവനാളുകളെയും അഭിവാദ്യം ചെയ്യുന്നതായി എഐഎഫ്‌എഡബ്ല്യുഎച്ച് അറിയിച്ചു.
കറുത്ത വസ്‌ത്രം ധരിച്ചും കൊടികളുയർത്തിയും ആയിരക്കണക്കിന് അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും രാജ്യവ്യാപകമായി തെരുവിലറങ്ങി. കേരളം, അസം, ആൻഡമാൻ നിക്കോബാർ, ആന്ധ്രാപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു. ആശ, ഉച്ചഭക്ഷണത്തൊഴിലാളികളും പ്രതിഷേധത്തിൽ അണിനിരന്നു.









0 comments