ad
Deshabhimani

'എംഎൽഎയാണ് ആക്രമിച്ചത്, കൈയ്ക്ക് പ്രശ്നമുള്ളതായി അഭിനയിക്കുകയാണ്': സജിത്ത് മുട്ടപ്പാലം

Ramya Haridas.jpg

രമ്യ ഹരിദാസ് സജിത്തിന്റെ കൈ പിടിച്ച് തിരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 05, 2026, 02:02 PM | 1 min read

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎൽഎ തന്റെ കൈയിൽ പിടിച്ചുതിരിക്കുകയായിരുന്നു എന്നും ഇപ്പോൾ അവരുടെ കൈയ്ക്ക് പരിക്കേറ്റതായി അഭിനയിക്കുകയാണെന്നും കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലം. തന്റെ കൈ പിടിച്ച് തിരിച്ചിട്ട് എന്റെ കൈയിൽ നിന്ന് വിടെടാ എന്ന് എംഎൽഎ ആക്രോശിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.


രമ്യ ഹരിദാസ് സജിത്തിന്റെ കൈയിൽ പിടിച്ചിട്ട് ബഹളം വയ്ക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. എംഎൽഎയുടെ സന്തത സഹചാരിയായ കോഴിക്കോട് സ്വദേശി പാളയം പ്രദീപ് ചിറയിൽകീഴ് മണ്ഡലത്തിൽ അനാവശ്യമായി ഇടപെടുന്നത് ചോദ്യം ചെയ്തതിനാണ് തങ്ങളെ മർദിച്ചതെന്ന് കോൺ​ഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു.


കോൺ​ഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ് സജാദിന്റെ പുളിമൂടിലുള്ള വീട്ടിലെത്തിയാണ് രമ്യ ഹരിദാസും പാളയം പ്രദീപും അടങ്ങുന്ന സംഘം പ്രദേശത്തെ നേതാക്കളെ ആക്രമിച്ചത്. പാളയം പ്രദീപ് ആരാണെന്ന് എംഎൽഎയോട് ചോദിച്ചയുടനെ "നീ ആരെടാ" എന്ന് ആക്രോശിച്ച് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തിന്റെ മുഖത്തടിക്കുകയായിരുന്നു.


എംഎൽഎയും പാളയം പ്രദീപും തന്റെ മകളെയും ഭാര്യയെയും ഭീഷണിപ്പെടുത്തിയെന്ന് സജാദ് പറഞ്ഞു. സജാദിന്റെ മകളെക്കൊണ്ട് നേരത്തെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് നിർബന്ധിച്ച് ഉറക്കെ വായിപ്പിക്കുകയും ചെയ്തു. കുട്ടി ഭയന്ന് കരഞ്ഞതോടെയാണ് സജിത്ത് മുട്ടപ്പലം ഉൾപ്പെടെയുള്ളവർ ഇടപെട്ടത്. ഇതിനിടെയാണ് സജിത്തിന് മർദനമേറ്റത്. വീട്ടുപകരണങ്ങളും അക്രമികൾ തല്ലിത്തകർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home