ad
Deshabhimani

ഏഷ്യാകപ്പ്‌ വനിതാ ട്വന്റി20: ഇന്ന് ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം

Asia Cup

ടീം ഇന്ത്യ (ഇടത്) പാകിസ്ഥാൻ (വലത്)| Photo:X, Asian Cricket Council

വെബ് ഡെസ്ക്

Published on Sep 05, 2026, 02:23 PM | 1 min read

ദുബായ് : വനിതാ ഏഷ്യാ കപ്പ് ട്വന്റി20 യിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം. മുൻ മത്സരങ്ങളിൽ ഹോങ്കോങ്ങിനെ 137 റൺസിനും തായ്‌ലാൻഡിനെ 94 റൺസിനും പരാജയപ്പെടുത്തി ഇന്ത്യ ഇതിനകം തന്നെ ടൂർണമെന്റിന്റെ സെമി ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു.


ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ പാകിസ്ഥാനും സെമി ഫൈനൽ ടിക്കറ്റ് നേടാം. ഇന്ത്യയോട് തോറ്റാലും മികച്ച നെറ്റ് റൺറേറ്റുള്ള (+1.750) പാകിസ്ഥാന് സാധ്യതകൾ പൂർണ്ണമായി അടയില്ല. തിങ്കളാഴ്ച ഹോങ്കോങ്ങിനെതിരെയാണ് പാകിസ്ഥാന്റെ അവസാന ഗ്രൂപ്പ് മത്സരം.


ഇംഗ്ലണ്ടിൽ നടന്ന 2026 ട്വന്റി20 ലോകകപ്പിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 64 റൺസിന് ഇന്ത്യ വിജയിച്ചിരുന്നു. സ്മൃതി മന്ദാനയുടെയും (68) റിച്ചാ ഘോഷിന്റെയും (34) മികച്ച ബാറ്റിങ് കരുത്തിൽ ഇന്ത്യ 170 റൺസെടുത്തപ്പോൾ, 5 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയുടെ ബൗളിങ് കരുത്തിൽ പാകിസ്ഥാനെ 106 റൺസിന് ഇന്ത്യ പുറത്താക്കുകയായിരുന്നു. സോണി സ്പോർട്സ് ചാനലിലും സോണി ലിവിലും മത്സരം കാണാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home