ad
Deshabhimani

മിക്സ്ഡ് സ്കൂളുകളിൽനിന്ന് സർക്കാർ പിന്നോട്ടുപോകുന്നത് പ്രതിഷേധാർഹം: വി ശിവൻകുട്ടി

V Sivankutty

വി ശിവൻകുട്ടി

വെബ് ഡെസ്ക്

Published on Sep 05, 2026, 02:08 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളെ മിക്സ്ഡ് സ്കൂളുകളാക്കി മാറ്റുന്നതിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്നോട്ടുപോകുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും പ്രതിലോമപരവുമാണെന്ന് മുൻ വി​ദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ലിംഗസമത്വവും സഹവിദ്യാഭ്യാസവും സമൂഹത്തിൽ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പുരോഗമനപരമായ നിലപാടുകളെ അട്ടിമറിക്കാനാണ് ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യമായ സഹവിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുന്ന സമീപനത്തിൽ നിന്നും സർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും ശിവൻകുട്ടി പറഞ്ഞു.


2021 മുതൽ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 53 സ്കൂളുകൾക്കാണ് മിക്സ്ഡ് സ്കൂളുകളായി മാറാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. ഇതിൽ 26 എണ്ണം സർക്കാർ സ്കൂളുകളും 27 എണ്ണം എയ്ഡഡ് സ്കൂളുകളുമായിരുന്നു.


ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക എന്നത് പ്രഖ്യാപിത നയമായി സ്വീകരിച്ചുകൊണ്ട്, മാനദണ്ഡങ്ങൾ പാലിച്ച് ലഭിച്ച അപേക്ഷകളിലെല്ലാം അനുഭാവപൂർവ്വമായ നടപടികളാണ് അന്ന് സർക്കാർ കൈക്കൊണ്ടത്. മിക്സ്ഡ് സ്കൂളുകളാക്കി മാറ്റുന്നതിനായി കെഇആർ ചട്ടങ്ങൾ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ (ക്ലാസ് മുറികൾ, ഡെസ്ക്, ബെഞ്ച്, കുടിവെള്ളം), മതിയായ സുരക്ഷിതത്വത്തോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ, കളിസ്ഥലം എന്നിവ ഉറപ്പുവരുത്താൻ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കൂടാതെ പിടിഎയുടെ അപേക്ഷയും തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരവും ഡിഇഒ/എഇഒ തലത്തിലുള്ള പരിശോധനയും ഉറപ്പാക്കിയാണ് എൽഡിഎഫ് അനുമതി നൽകിയിരുന്നത്. ഇത്രയും സുതാര്യവും മാതൃകാപരവുമായ സംവിധാനം നിലവിലുണ്ടായിരുന്നിട്ടും, മിക്സ്ഡ് സ്കൂളുകൾ അനുവദിക്കുന്നതിൽ പുതിയ സർക്കാർ ഒളിച്ചുകളി നടത്തുന്നത് പൊതുവിദ്യാഭ്യാസത്തെ പിന്നോട്ടടിക്കാനേ സഹായിക്കൂവെന്നും ശിവൻകുട്ടി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home