print edition തീവ്രഹിന്ദുത്വ ഗാനത്തിന് ചുവടുവച്ച് അനന്ത് അംബാനി

അനന്ത് അംബാനി
ന്യൂഡൽഹി : ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടുള്ള തീവ്രഹിന്ദുത്വ ഗാനം ഏറ്റുപാടി ചുവടുവയ്‌ക്കുന്ന ദൃശ്യം പുറത്ത്. മുംബൈയിൽ ഗണേശ ചതുർഥി ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വിഗ്രഹ നിമജ്ജന ചടങ്ങിൽ ‘ഹിന്ദുക്കളുടെ ശത്രുക്കളെ കൊല്ലും’ എന്ന ഗാനത്തിനാണ് അനന്ത് അംബാനി ചുവടുവെച്ചത്.
ഹിന്ദുത്വ ശക്തികൾ അടുത്തിടെയായി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചരണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന ഗാനമാണിത്. യുപി, മഹാരാഷ്‌ട്ര, മധ്യപ്രദേശ് തുടങ്ങിയ ബിജെപി സംസ്ഥാനങ്ങളിൽ വ്യാപകമായി ഗാനം ഉപയോഗിക്കുന്നുണ്ട്. മുസ്‌ലിങ്ങൾക്കെതിരെ പ്രതികാരം ചെയ്യണമെന്ന ആഹ്വാനം ചെയ്യുന്ന കുറഞ്ഞത് 523 വിദ്വേഷ ഗാനങ്ങൾ ഒരു പഠനത്തിൽ തിരിച്ചറിഞ്ഞിരുന്നു. അതിൽ പ്രധാനപ്പെട്ട ഗാനവും ഇതായിരുന്നു.
അനന്ത് അംബാനിക്കായി പി ആർ വർക്ക് ചെയ്യുന്ന സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌ത ദൃശ്യങ്ങളിൽ നിന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകൻ കുനാൽ പുരോഹിത്താണ് ഗാനം തിരിച്ചറിഞ്ഞത്.









0 comments