ad
Deshabhimani

ആനന്ദബസാർ പത്രികയുടെ കവാടം കാവിപൂശി ആർഎസ്‌എസുകാർ

Ananda Bazar Patrika
വെബ് ഡെസ്ക്

Published on Sep 02, 2026, 02:00 AM | 1 min read

ന്യൂഡൽഹി : ബംഗാളിലെ ഏറ്റവും പ്രചാരമുള്ള പത്രമായ ആനന്ദബസാർ പത്രികയുടെ കൊൽക്കത്തയിലെ ആസ്ഥാനത്തിന്റെ ഗേറ്റിൽ ആർഎസ്‌എസ്‌ പ്രവർത്തകർ കാവിനിറം പൂശി. ജാദവ്‌പുരിലെ സംഘപരിവാർ ആക്രമണത്തെക്കുറിച്ച്‌ ‘കാവി ഗുണ്ടായിസ’മെന്ന തലക്കെട്ടിൽ പത്രം വാർത്ത നൽകിയിരുന്നു. പത്രം ഹിന്ദുത്വത്തെ അപമാനിച്ചുവെന്ന്‌ ആരോപിച്ച്‌ ചൊവ്വാഴ്‌ച ആർഎസ്‌എസ്‌ പ്രവർത്തകർ ഓഫീസിന്‌ മുന്നിലെത്തി കാവിനിറം പൂശിയത്‌. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു കടന്നുകയറ്റം.


മുഖ്യമന്ത്രി സുവേന്ദു അധികാരി പത്രത്തിനെതിരെ രംഗത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി. പത്രത്തെ പാഠം പഠിപ്പിക്കുമെന്നും മാപ്പുപറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ പത്രത്തിന്റെ എഡിറ്റർ ഇഷാനി ദത്ത റോയിക്കെതിരെയും ചീഫ്‌ റിപ്പോർട്ടർ സോമ മുഖർജിയ്‌ക്കെതിരെയും പത്രാധിപ സമിതിയിലെ മറ്റു ചിലർക്കെതിരെയും കൊൽക്കത്ത പൊലീസ്‌ കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home