പരാതി നല്‍കാനെത്തിയ വൃദ്ധന്‍ കാത്തിരുന്നത് മണിക്കൂറുകളോളം; മേശപ്പുറത്ത് കാലുകയറ്റിവെച്ചിരുന്ന് ഉദ്യോഗസ്ഥ,സസ്പെന്‍ഷന്‍

photo: Praveen Damor/X
ജയ്പൂർ : പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ വയോധികനെ മണിക്കൂറുകളോളം വൈകിപ്പിച്ചതിന് വനിതാ കോൺസ്റ്റബിളിന് സസ്പെൻഷൻ. രാജസ്ഥാനിലെ ഡുങ്കപൂർ ജില്ലയിലെ ബിച്ചവാര പൊലീസ് സ്റ്റേഷനിലാണ് സംഭവം.
വയോധികൻ ഏറെ നേരമായി കാത്തിരിക്കുന്നത് കണ്ടിട്ടും അവഗണിച്ചുകൊണ്ട് മേശപ്പുറത്ത് കാലുകയറ്റിവെച്ചിരിക്കുന്ന വനിതാ കോൺസ്റ്റബിളിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. തുടർന്നാണ് അധികൃതരുടെ നടപടി. പരാതി കേൾക്കാൻ താൽപര്യമില്ലാതിരുന്നതിനാലാണ് കോൺസ്റ്റബിൾ വൃദ്ധനെ പൂർണമായി അവഗണിച്ചത്. തുടർന്ന് മണിക്കൂറുകളോളെ വയോധികൻ പൊലീസ് സ്റ്റേഷനിൽ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന ആരോ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വീഡിയോ വൈറലാവുകയും പൊലീസ് ഉദ്യോഗസ്ഥയുടെ പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. തുടർന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിടുകയും ചട്ടലംഘനത്തിന്റെ ഭാഗമായി സസ്പെൻഷൻ നൽകുകയുമായിരുന്നു.










0 comments