അമിത് ഷായെ കാണാനില്ല; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ പിരിഞ്ഞു

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്നും സഭയിൽ നിന്ന് മുങ്ങി ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാർത്ഥികൾക്കെതിരായ പൊലീസ് ആക്രമണത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണം എന്ന പ്രതിപക്ഷ ആവശ്യത്തിനെത്തുടർന്ന് 18 ദിവസമായി സഭ പിരിയുന്ന സാഹചര്യമാണുള്ളത്.
അതേസമയം എൻസിപി നേതാവും ലോക്സഭാംഗവുമായ സുപ്രിയയുടെ മകൾ രേവതി സുലെയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.
വിദ്യാർത്ഥികൾക്ക് നേരെ നടന്ന ക്രൂരമായ അക്രമങ്ങൾക്കും അയോദ്ധ്യ സംഭവനത്തട്ടിപ്പിലും അമിത ഷാ സഭയിൽ നേരിട്ടെത്തി ഉത്തരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. യാതൊരു പ്രകോപനവും കൂടാതെ ഡൽഹി പൊലീസും പുറത്തുനിന്നുവന്നവരും വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുകയായിരുന്നു.
പെല്ലറ്റും എക്സ്പയറി തീയതി കഴിഞ്ഞ കണ്ണീർവാതകവും സമരക്കാർക്ക് നേരെ ഉപയോഗിച്ചു. പെല്ലറ്റ് ആക്രമണത്തിൽ പത്തോളം വിദ്യർത്ഥികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടു.
ആസൂത്രിതമായി തന്നെ സമരക്കാരെ അടിച്ചമർത്താൻ ആഭ്യന്തരമന്ത്രിയുടെ ഒത്താശയോടെ പൊലീസ് ശ്രമിച്ചിട്ടും അതിനെതിരെ മറുപടി പറയാനോ സങ്കുചിതമായ ഒരു ഘട്ടത്തിൽ പോലും പാർലമെന്റിൽ എത്താനോ അമിത് ഷാ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് ഉയരുന്നത്.









0 comments