print edition അംബേദ്‌കർ സർവകലാശാല: എസ്‌എഫ്‌ഐക്ക് എതിരില്ലാതെ 12 കൗൺസിലർമാര്‍

ന്യൂഡൽഹി: അംബേദ്‌കർ സർവകലാശാല (എയുഡി) വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് 12 കൗൺസിലർ സീറ്റുകളിൽ എതിരില്ലാതെ വിജയം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ സർവകലാശാലയുടെ കശ്‌മീരി ഗേറ്റ് കാന്പസിലെ ഏഴു്ം കരംപുരയിൽ നാലും ലോധി ഗാർഡനിൽ ഒന്നും സീറ്റിലാണ് ജയിച്ചത്.
ആകെ 46 കൗൺസിലർ സീറ്റാണുള്ളത്. പതിനഞ്ചിനാണ് തെരഞ്ഞെടുപ്പ്. തുടർന്ന് ട്രഷറർ ഉൾപ്പെടുന്ന അഞ്ചംഗ സെൻട്രൽ പാനലിനെ കൗൺസിലർമാർ തെരഞ്ഞെടുക്കും. ഐസയും എബിവിപിയുമാണ് മുഖ്യ എതിരാളികൾ. സർവകലാശാലയിൽ എസ്‌എഫ്‌ഐ മാത്രമാണ് ഇതുവരെ ജയിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം ജയിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന്റെ പേരിൽ അധികൃതർ പുറത്താക്കിയിരുന്നു. ഇൗ വെല്ലുവിളികൾ അതിജീവിച്ചാണ് എസ്‌എഫ്‌ഐയുടെ നേട്ടം.









0 comments