ad
Deshabhimani

print edition മതംമാറി വിവാഹം;
വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടാൻ അവകാശമില്ലെന്ന് അലഹാബാദ്‌ ഹൈക്കോടതി

Allahabad high court.jpg
വെബ് ഡെസ്ക്

Published on Aug 03, 2026, 01:30 AM | 1 min read

ലഖ്‌ന‍ൗ : വ്യക്തിസ്വാതന്ത്ര്യത്തിലും ജീവിക്കാനുള്ള അവകാശത്തിലും ഇടപെടാൻ ആർക്കും അവകാശമില്ലെന്ന് അലഹാബാദ്‌ ഹൈക്കോടതി. മുസ്ലിം മതം സ്വീകരിച്ച്‌ വിവാഹം കഴിക്കാൻ തീരുമാനിച്ച മക്കളെ അച്ഛൻ തടങ്കലിലാക്കിയെന്ന ഹേബിയസ്‌ കോർപസ്‌ ഹർജിയിലാണ്‌ കോടതിയുടെ നിരീക്ഷണം. പ്രായപൂർത്തിയായ വ്യക്തികൾക്ക് മതം, വിവാഹം, ജീവിതരീതി എന്നിവ തെരഞ്ഞെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ജസ്റ്റിസ് സന്ദീപ് ജെയിൻ നിരീക്ഷിച്ചു.


‘തടഞ്ഞുവയ്ക്കൽ സ്വകാര്യതയുടെയും ആത്മാഭിമാനത്തിന്റെയുംമേലുള്ള കടന്നുകയറ്റമാണ്‌. യുവതികൾ തടങ്കലിലാണോ എന്ന് സ്ഥിരീകരിക്കണം. സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാൻ അവരെ നേരിട്ടുകണ്ട് സംസാരിക്കേണ്ടതുണ്ട്’– കോടതി പറഞ്ഞു. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home