മതപരിവർത്തനം
print edition വ്യാജ പരാതികളിൽ സ്വീകരിച്ച നടപടി യുപി സർക്കാർ വിശദീകരിക്കണം: ഹൈക്കോടതി

അലഹബാദ് ഹൈക്കോടതി (ഇടത്) യോഗി ആദ്യനാഥ് (വലത്)
ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ഫയൽ ചെയ്യപ്പെട്ട വ്യാജ പരാതികളിൽ എന്തുനടപടി സ്വീകരിച്ചുവെന്ന് യുപി സർക്കാർ വ്യക്തമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി. മൂന്ന് മുസ്‌ലിം യുവാക്കളെ വ്യാജ പരാതിയിൽ കുടുക്കിയ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ അബ്‌ദുൾ മോയിൻ, പ്രമോദ് കുമാർ ശ്രീവാസ്‌തവ എന്നിവരുടെ ബെഞ്ച് അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. മൂന്നാം കക്ഷികൾ നൽകുന്ന പരാതിയുടെ പേരിൽ അസ്വസ്ഥജനകമായ പ്രവണത യുപിയിൽ ഉടലെടുത്തത് ശ്രദ്ധിച്ചുവെന്ന് പറഞ്ഞ കോടതി, ഇത് തടയാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നുമാണ് സർക്കാരിനോട് നിർദേശിച്ചു. വ്യാജ പരാതി നൽകിയ പെൺകുട്ടിയുടെ പിതാവിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി ചോദിച്ചു.
മുസ്‌ലിം യുവാവുമായി മൂന്നുവർഷമായി പ്രണയത്തിലായിരുന്ന ഹിന്ദുപെൺകുട്ടിയുമായി ബന്ധപ്പെട്ട കേസിലാണ് മതപരിവർത്തനം ആരോപിക്കപ്പെട്ടത്. ഇതിന് സഹായം നൽകിയെന്നാരോപിച്ച് യുവാവിന്റെ രണ്ട് സുഹൃത്തുക്കളെയും കേസിൽ കുടുക്കി. എന്നാൽ മതംമാറിയിട്ടില്ലെന്നും യുവാവുമായി ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും പെൺകുട്ടി മജിസ്‌ട്രേറ്റിന് മൊഴിനൽകിയതോടെയാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.










0 comments