ad
Deshabhimani

അഖിൽ പി ധർമജന് കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം; ശ്രീജിത്ത് മൂത്തേടത്തിന് ബാല സാഹിത്യ പുരസ്‌കാരം

sreejith moothedath Akhil P Dharmajan

ശ്രീജിത്ത് മൂത്തേടത്ത്, അഖിൽ പി ധർമജൻ

വെബ് ഡെസ്ക്

Published on Jun 18, 2025, 04:00 PM | 1 min read

ന്യൂഡൽഹി: കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരത്തിന് അഖിൽ പി ധർമജൻ അര്‍ഹനായി. കേന്ദ്ര സാഹിത്യ അക്കാദമി ബാല സാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിനും ലഭിച്ചു. പുരസ്കാര വിതരണ തീയതി പിന്നീട് അറിയിക്കും.



റാം c/o ആനന്ദി എന്ന നോവലാണ് യുവ പുരസ്കാരത്തിന് അർഹമായത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വിവിധ ഭാഷകളില്‍ നിന്നായി 23 പേരാണ് പുരസ്കാരത്തിന് അര്‍ഹരായത്.പെൻഗ്വിനുകളുടെ വൻകരയിൽ എന്ന പുസ്തകത്തിനാണ് ശ്രീജിത്ത് മൂത്തേടത്തിന് പുരസ്‌കാരം. വിവിധ ഭാഷകളില്‍ നിന്നായി 24 പേർ പുരസ്കാരത്തിന് അര്‍ഹരായി.




അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അഖിൽ പി ധർമജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ''കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്...! സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല...അറിഞ്ഞപ്പോൾ മുതൽ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്...ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യർക്കും എന്റെ ഉമ്മകൾ...''- അഖിൽ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home