അജിത് പവാറിന്റെ മൃതദേഹം സംസ്കരിച്ചു; വിമാനം ലാൻഡ് ചെയ്യുമ്പോൾ ദൃശ്യപരത കുറവായിരുന്നുവെന്ന് മന്ത്രി

വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മൃതദേഹം സംസ്കരിച്ചു. കേറ്റ്‌വാഡിയിലെ അദ്ദേഹത്തിന്റെ വസതിയിൽ പൂർണ്ണ സംസ്ഥാന ബഹുമതികൾ നൽകി ആദരിച്ചു.രാവിലെ 11മണിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തികേന്ദ്രമായ ബാരാമതിയിലെ വിദ്യാപ്രതിസ്ഥാൻ മൈതാനത്തായിരുന്നു അന്ത്യകർമങ്ങൾ.
അപകടത്തിൽപ്പെട്ട വിമാനത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു.ഉപമുഖ്യമന്ത്രി അജിത് പവാർ,അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ്,ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി,പൈലറ്റ്-ഇൻ-കമാൻഡ് സുമിത് കപൂർ,സെക്കൻഡ്-ഇൻ-കമാൻഡ് ശാംഭവി പഥക്.

ബോംബാർഡിയർ ലിയർജെറ്റ് 45എന്ന വിമാനമാണ് തകര്‍ന്നു വീണത്.അജിത് പവാറും മറ്റ് നാല് പേരും കൊല്ലപ്പെട്ടു.ഫെബ്രുവരി 5ന് സംസ്ഥാനത്ത് നടക്കുന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ മുംബൈയിൽ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയിലാണ് ദുരന്തം.
ഇവര്‍ സഞ്ചരിച്ച വിമാനം ബരാമതിയിൽ രാവിലെ 8:48ഓടെ ലാൻഡ് ചെയ്യുമ്പോൾ സ്ഥലത്ത് ദൃശ്യപരത കുറവായിരുന്നുവെന്ന് പ്രാഥമിക സൂചന ലഭിച്ചതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു കിഞ്ചരാപു പറഞ്ഞു.
Related News
എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ (എഎഐബി)ഒരു സംഘം ബാരാമതി ക്രാഷ് സൈറ്റിലെത്തി വിവരങ്ങൾ ശേഖരിച്ചു.










0 comments