നാഗാലാൻഡ് ഗവര്‍ണറായി അജയ് ഭല്ല ചുമതലയേറ്റു

കൊഹിമ: മണിപ്പുര്‍ ഗവര്‍ണര്‍ അജയ് ഭല്ല നാഗാലാൻഡിന്റെ 22ാമത് ഗവര്‍ണറായി ചുമതലയേറ്റു. ഗവര്‍ണറായിരുന്ന എൽ ഗണേശൻ അന്തരിച്ചതോടെയാണ് അജയ് ഭല്ലയ്‍ക്ക് നാഗാലാൻഡിന്റെ അധികചുമതല നൽകിയത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശുതോഷ് കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി നെയ്ഫിയു റിയോയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
ആഗസ്ത് 15 നാണ് ചെന്നൈയിലെ ആശുപത്രിയിൽ വച്ച് നാഗാലാൻഡ് ഗവർണർ എൽ ഗണേശൻ അന്തരിച്ചത്. ആഗസ്ത് 16 ന് അജയ് ഭല്ലയ്ക്ക് പ്രസിഡന്റ് ദ്രൗപതി മുർമു നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നൽകി. 1984 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനാണ്. 2024 ഡിസംബർ 24 നാണ് മണിപ്പൂർ ഗവർണറായി നിയമിതനായത്. 1960 നവംബർ 26 ന് പഞ്ചാബിലെ ജലന്ധറിലാണ് ജനനം.









0 comments