എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ രാജിവച്ചു | റിപ്പോർട്ട്

കാംബെൽ വിൽസൺ (Photo: ANI)
മുംബൈ: എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ രാജിവച്ചതായി റിപ്പോർട്ട്. 2022 ജൂലൈയിൽ കാംബെൽ വിൽസണെ എയർ ഇന്ത്യയുടെ സിഇഒ ആയി നിയമിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയാണ് എയർ ഇന്ത്യ.
തുർക്കി എയർലൈൻസിന്റെ മുൻ ചെയർമാൻ ഇൽക്കർ അയ്സി എയർ ഇന്ത്യയുടെ ഉന്നത സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നാണ് വിൽസന്റെ നിയമനം നടന്നത്. 2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് സർക്കാരിൽ നിന്ന് എയർ ഇന്ത്യ ഏറ്റെടുത്തിരുന്നു.
വിൽസന്റെ അഞ്ച് വർഷത്തെ കാലാവധി 2027-ൽ അവസാനിക്കാനിരിക്കെ, പുതിയൊരാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ടാറ്റ ഗ്രൂപ്പ്. എയർ ഇന്ത്യയുടെ ഉപസ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസിനും നിലവിൽ സ്ഥിരമായ മേധാവിയില്ല. മാർച്ച് 19-ന് മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് രാജിവച്ചതിനെത്തുടർന്നാണ് ഈ ഒഴിവ് വന്നത്.
കഴിഞ്ഞ വർഷം ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ ബോയിംഗ് 787-8 വിമാനം തകർന്നുണ്ടായ അപകടത്തെത്തുടർന്ന് വിൽസൺ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും കൊല്ലപ്പെട്ടിരുന്നു. ജീവനക്കാരുൾപ്പെടെ 260 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.










0 comments