ad
Deshabhimani

കെഎസ്ആർടിസിയെ കരകയറ്റാൻ ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

KSRTC
വെബ് ഡെസ്ക്

Published on Sep 06, 2026, 08:21 PM | 1 min read

​തിരുവനന്തപുരം: പ്രിദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെയുണ്ടായ നഷ്ടത്തിൽ നിന്ന് കെഎസ്ആർടിസിയെ കരകയറ്റാൻ കെഎസ്ആർടിസിയും ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു. കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും ഉയർത്തുന്നതിനായാണ് തീരുമാനമെന്നാണ് സർക്കാർ വാദം.


ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നും മാ​നേ​ജ്മെ​ന്‍റ് വൈ​ദ​ഗ്ധ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഗതാഗത മന്ത്രി സി പി ജോണിന്റെയും ഐഐഎം ഡയറക്ടറുടെയും കെഎസ്ആർടിസി സിഎംഡിയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കെ​എ​സ്ആ​ർ​ടി​സി ത​യാ​റാ​ക്കി​യ ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ ക​ര​ട് ഐ​ഐ​എം ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​നേ​ജ്മെ​ന്‍റ് പ​രി​ശീ​ല​ന​വും നേ​തൃ​ത്വ വി​ക​സ​ന​വും ന​ൽ​കും.


ഐ​ടി, സാ​ങ്കേ​തി​കം, അ​ക്കൗ​ണ്ട്സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​മെ യാ​ത്ര​ക്കാ​രു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന ഡ്രൈ​വ​ർ​മാ​ർ, ക​ണ്ട​ക്ട​ർ​മാ​ർ,സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ എ​ന്നി​വ​ർ​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും. ആ​ശ​യ​വി​നി​മ​യം, സു​ര​ക്ഷാ​ബോ​ധം എ​ന്നി​വ​യ്ക്കൊ​പ്പം സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ തു​ട​ങ്ങി​യ​വ​രോ​ടു​ള്ള മെ​ച്ച​പ്പെ​ട്ട സേ​വ​ന​വും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും.


പ​രി​ശീ​ല​ന ഫീ​സ്, പ​ഠ​ന​സാ​മ​ഗ്രി​ക​ൾ, താ​മ​സ സൗ​ക​ര്യം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ​മാ​യ രൂ​പ​രേ​ഖ ഐ​ഐ​എം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യ സ​ർ​വേ​ക​ൾ, ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണം, നി​ർ​മി​ത ബു​ദ്ധി, ഡാ​റ്റ അ​ന​ലി​റ്റി​ക്സ് തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​വ​ർ​ത്ത​ന സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും പ​ദ്ധ​തി​യു​ണ്ട്. വി​ഴി​ഞ്ഞം തു​റ​മു​ഖം, ദേ​ശീ​യ​പാ​ത വി​ക​സ​നം എ​ന്നി​വ​യി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന പു​തി​യ ലോ​ജി​സ്റ്റി​ക്സ് സാ​ധ്യ​ത​ക​ൾ കെ​എ​സ്ആ​ർ​ടി​സി​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ഠ​ന​ങ്ങ​ളും ന​ട​ത്തും. ഐ​ഐ​എം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​ന്നു​ണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home