ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യ സിഇഒ പുറപ്പെടുവിച്ച പ്രസ്താവനയെ ചൊല്ലി കോപ്പിയടി വിവാദം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ ദുരന്തത്തിന് പിന്നാലെ കമ്പനി സി ഇ ഒ പുറപ്പെടുവിച്ച പ്രസ്താവനയെ കുറിച്ച് കോപ്പിയടി വിവാദം. എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ നടത്തിയ ആദ്യ വീഡിയോ പ്രസ്താവനയിലെ വാചകങ്ങൾ അമേരിക്കൻ എയർലൈൻസ് സിഇഒ റോബർട്ട് ഐസം നേരത്തെ പുറപ്പെടുവിച്ച സമാന സാഹചര്യത്തിലെ പ്രസ്താവനയിൽനിന്ന് അതേപടി പകർത്തി എന്നാണ് ആരോപണം.
രണ്ട് വീഡിയോസന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ താരതമ്യം ചെയ്ത് പ്രചരിക്കുന്നു. ഇവയിലെ വ്യത്യാസം നേരിയതാണ്. വിൽസൺ അല്പം വ്യത്യസ്തമായി ചെയ്ത ഒരേയൊരു കാര്യം "ഗുഡ് ആഫ്റ്റർനൂൺ" എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുക എന്നുമാത്രമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ജനുവരിയിൽ 67 യാത്രക്കാരുമായി അമേരിക്കൻ എയർലൈൻസ് വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു തകർന്നിരുന്നു. ഇതിനു പിന്നാലെ അമേരിക്കൻ എയർലൈൻസ് സിഇഒ റോബർട്ട് ഐസം പങ്കുവച്ച വിഡിയോസന്ദേശത്തിലെ വാചകങ്ങളാണ് അതേപടി കാംപ്ബെൽ ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കൻ എയർലൈൻസിനു പകരം എയർ ഇന്ത്യ എന്നു മാറ്റുകയായിരുന്നു.
‘എനിക്കറിയാം നിങ്ങൾക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരിക്കും, പക്ഷേ, അവയ്ക്കെല്ലാം എനിക്കിപ്പോൾ ഉത്തരം നൽകാൻ കഴിയില്ല’ എന്ന റോബർട് ഐസത്തിന്റെ നിരവധി തവണ മാധ്യമങ്ങൾ ആവർത്തിച്ച വാക്യം വരെ അതേപടി ആവർത്തിക്കുന്നു.
എയർ ഇന്ത്യ സിഇഒയുടെ പ്രസ്താവന
അമേരിക്കൻ എയർലൈൻസ് സിഇഒയുടെ പ്രസ്താവന
പ്രതികരണം തയാറാക്കിയത് യാത്രയ്ക്കിടയിൽ
കാരിയറിന്റെ കമ്മ്യൂണിക്കേഷൻസ് ടീമിലെ ആരെങ്കിലും അത് അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും അത് സ്വന്തം സൃഷ്ടിയായി അവതരിപ്പിക്കുകയും ചെയ്തിരിക്കാം, അത് നല്ലതാണെന്ന് അദ്ദേഹം കരുതിയിരിക്കാം എന്നാണ് ഇത് സംബന്ധിച്ച് ഇപ്പോൾ വരുന്ന പ്രതികരണം.
പല എയർലൈനുകളും വേഗത്തിൽ പ്രതികരിക്കാൻ മുൻകൂട്ടി അംഗീകരിച്ച പ്രതിസന്ധി ടെംപ്ലേറ്റുകൾ ഉപയോഗിക്കുന്നു. എന്നിരുന്നാലും, അൽപ്പം വ്യക്തിഗതമാക്കൽ കൂടുതൽ ആത്മാർത്ഥത കാണിക്കുമായിരുന്നു. ഭാവിയിലെ ആശയവിനിമയത്തിനുള്ള ഒരു പാഠം." എന്നും സോഷ്യൽ മീഡിയ കമന്റ് ചെയ്തു. യാത്രയ്ക്കിടയിലാണ് ഈ പ്രതികരണം തയാറാക്കിയത് എന്നാണ് റിപ്പോർട്

അമേരിക്കൻ എയർലൈൻസ് വിമാനം കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ടതായിരുന്നു, ഹെലികോപ്റ്റർ യുഎസ് ആർമിയുടെ 12-ആം ഏവിയേഷൻ ബറ്റാലിയന്റേതായിരുന്നു.
ഇന്ത്യ ഏറ്റുവാങ്ങിയ
ഏറ്റവും വലിയ വ്യോമയാന ദുരന്തം
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നാണ് എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 തകർന്നുവീണത്. ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന ബോയിംഗ് 787-8 ഡ്രീംലൈനർ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണു. വിമാനത്തിൽ ഇന്ത്യക്കാർ, ബ്രിട്ടീഷ്, പോർച്ചുഗീസ്, കനേഡിയൻ പൗരന്മാർ ഉൾപ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു.
വിമാനം ബിജെ മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലാണ് തകർന്നുവീണത്. പ്രദേശത്തെ കെട്ടിടങ്ങൾ തകർന്നു. മരിച്ചവരിൽ മെഡിക്കൽ വിദ്യാർത്ഥികൾ, ഡോക്ടർമാർ, ജീവനക്കാർ, ചുറ്റുമുള്ള മേഘാനിനഗർ പ്രദേശത്തെ താമസക്കാർ എന്നിവരും ഉൾപ്പെടുന്നു.
വെള്ളിയാഴ്ച വരെ, 270 മൃതദേഹങ്ങൾ കണ്ടെടുത്ത് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരകളെ തിരിച്ചറിയാൻ അധികൃതർ ഡിഎൻഎ പരിശോധന നടത്തുകയാണ്. പൂർണ്ണവും ഭാഗികവുമായ 319 ശരീരഭാഗങ്ങൾ ശേഖരിച്ച് ഫോറൻസിക് വിശകലനത്തിനായി അയച്ചിട്ടുണ്ടെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യങ്ങൾ റിപ്പോർട് ചെയ്തു.








0 comments