ad
Deshabhimani

ജന്തർ മന്തർ സമരം: ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന സമരക്കാരുടെ പട്ടിക ഉടൻ പുറത്തുവിടണം: ലോയേഴ്സ് യൂണിയൻ

AILU
വെബ് ഡെസ്ക്

Published on Jul 27, 2026, 11:25 AM | 1 min read

ന്യൂഡൽഹി: ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത് പരിക്കുപറ്റി ചികിത്സയിൽ കഴിയുന്നവരെ കാണാനനുവദിക്കാത്ത ആശുപത്രി അധികൃതരുടെ നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് അഭിഭാഷക സംഘടന. റാം മനോഹർ‌ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ‌ കഴിയുന്ന സമരക്കാരായ വിദ്യാർഥികളെ കാണാനെത്തിയ രാജ്യസഭ എം പി ജോൺ ബ്രിട്ടാസിനേയും മറ്റ് നേതാക്കളെയും ഡൽഹി പൊലീസും ആശുപത്രി അധികൃതരും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളുടെ എണ്ണം പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ വ്യക്തമാക്കി


വിദ്യാർഥികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രി പൊലീസുകാരുടെ പൂർണമായ നിയന്ത്രണത്തിലാണ്. മാതാപിതാക്കൾക്കടക്കം അവരെ കാണാനാകാത്ത സ്ഥിതിയാണുള്ളത്. ഇത് തികച്ചും മനുഷ്യത്വ വിരുദ്ധവും ഫാസിസ്റ്റ് നടപടിയമാണെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ആരോപിച്ചു. അധികാര ​​ഗർവാണ് ഡൽഹി പൊലീസും ആശുപത്രിയും നടത്തുന്നത്. ഉടനടി ആശുപത്രിയിൽ നിന്നും , ചികിത്സയ്ക്കായി പ്രവേശിപ്പിച്ചവരുടെ വിവരം നിൽകണമെന്നും ആൾ‌ ഇന്ത്യ ലോയേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു.


പാർലമെന്റ് പ്രതിനിധി, ജനനേതാക്കൾ, അഭിഭാഷകർ , ബന്ധുക്കൾ, കുടും

ബാം​ഗങ്ങൾ എന്നിവർക്കെല്ലാം പരിക്കേറ്റവരെ കാണാനുള്ള അനുമതി നൽകണമെന്നും അല്ലാത്തപക്ഷം പൊലീസിനും ആശുപത്രിക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും എഐഎൽയു പ്രസ്താവനയിൽ വ്യക്തമാക്കി


























*



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home