ad
Deshabhimani

എ ഐ എ ഡി എം കെയിൽ വീണ്ടും രാജി, കെ ബി എസ് രാജയും സംഘവും പാര്‍ടി വിട്ടു

edappadi
വെബ് ഡെസ്ക്

Published on Jul 07, 2026, 10:52 AM | 1 min read

ചെന്നൈ: എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ ഉറ്റ ബന്ധുവും പാർട്ടി നേതാവുമായ കെ ബി എസ് രാജ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. തിങ്കളാഴ്ച തന്റെ അനുയായികൾക്കൊപ്പമാണ് അദ്ദേഹം പാർട്ടി വിട്ടത്.

പാര്‍ടിയുടെ പോഷകസംഘടനയായ 'എം ജി ആർ മൺറ'ത്തിന്റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു.


കഴിഞ്ഞ 30 വർഷമായി എഐഎഡിഎംകെക്ക് വേണ്ടി സജീവമായി രംഗത്തുണ്ടായിട്ടും തനിക്ക് പാർട്ടിയിൽ നിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് രാജ ആരോപിച്ചു. രണ്ട് തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റിനായി ശ്രമിച്ചെങ്കിലും നേതൃത്വം അത് നിഷേധിച്ചിരുന്നു. ഇതോടെ അസ്വസ്ഥനായിരുന്നു എന്നാണ് സൂചന.


എഐഎഡിഎംകെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധികളിലൊന്നിലൂടെയാണ് കടന്നുപോകുന്നത്. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ പാർട്ടിയിൽ വലിയ തോതിലുള്ള ഭിന്നതയും കൂട്ടരാജിയുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുൻ ആരോഗ്യ മന്ത്രി ഡോ സി വിജയഭാസ്കർ, മുൻ മന്ത്രി എം ആർ വിജയഭാസ്കർ തുടങ്ങി ആറ് എംഎൽഎമാരും എംഎസ്എം. ആനന്ദൻ ഉൾപ്പെടെയുള്ള മുൻ മന്ത്രിമാരും നിയമസഭാ അംഗത്വവും പാർട്ടി പദവികളും രാജി വെച്ച് ടിവികെയിൽ ചേർന്നിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home