ad
Deshabhimani

ഡൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; എഐ ഇംപാക്ട് സമ്മിറ്റ് പശ്ചാത്തലത്തിൽ നിയന്ത്രണം കടുപ്പിച്ച് പൊലീസ്

Delhi.jpg
വെബ് ഡെസ്ക്

Published on Feb 16, 2026, 07:10 PM | 1 min read

ന്യൂഡൽഹി: എഐ ഇംപാക്ട് സമ്മിറ്റ് 2026-ന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഗതാഗത നിയന്ത്രണം കടുപ്പിച്ചു. വിവിഐപി മൂവ്‌മെന്റും വിദേശ പ്രതിനിധികളുടെ സാന്നിധ്യവും കാരണം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.


ഫെബ്രുവരി 16 മുതൽ 20 വരെയാണ് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി നടക്കുന്നത്. മഥുര റോഡ്, അക്ബർ റോഡ്, ജൻപഥ്, ശാന്തിപഥ് തുടങ്ങിയ പ്രധാന പാതകളിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.


ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്തിന് സമീപമുള്ള റോഡുകളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നാളെ (ഫെബ്രുവരി 17) ആരംഭിക്കുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾക്ക് തടസ്സമില്ലാതെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ പ്രത്യേക നോഡൽ ഓഫീസർമാരെ നിയോഗിച്ചതായി ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു.


വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്നവർ കൂടുതൽ സമയം മുൻകൂട്ടി കണ്ട് യാത്ര തുടങ്ങണമെന്ന് പൊലീസ് നിർദ്ദേശിച്ചു. സാധ്യമാകുന്നിടത്തോളം ഡൽഹി മെട്രോ സേവനം പ്രയോജനപ്പെടുത്താനും നിർദ്ദേശമുണ്ട്.


ഉച്ചകോടിയിൽ പങ്കെടുക്കുന്നവർക്കായി ദൽഹി സൂ, നാഷണൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും ഭാരത് മണ്ഡപത്തിലേക്ക് ഷട്ടിൽ സർവീസുകൾ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home