ad
Deshabhimani

വീണ്ടും കേന്ദ്രത്തിന്റെ പ്രഹരം; ഡൽഹിയിൽ സിഎൻജി വില കൂട്ടി

CNG.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 26, 2026, 09:53 AM | 1 min read

ന്യൂഡൽഹി: ഇന്ധനവില വർധനയ്ക്ക് പിന്നാലെ സിഎന്‍ജി വില വര്‍ധിപ്പിച്ച് പൊതുജനങ്ങള്‍ക്ക് പ്രഹരമേല്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഡൽഹിയിൽ സിഎൻജി വില രണ്ട് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ രാജ്യ തലസ്ഥാനത്ത് പുതിയ നിരക്ക് 83.09 രൂപയായി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നാലുതവണയാണ് സിഎൻജി വില വർധിപ്പിച്ചത്.


ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് ഏകദേശം ഏഴ് രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വിവരം. ബ്രെന്റ് ക്രൂഡ് വില ബാരലിന് 72 ഡോളറിൽ നിന്ന് 86 ഡോളറായി ഉയർന്നു.


സിഎൻജി വില വർധനയോടെ ഡൽഹിയിൽ ഓട്ടോ-ടാക്സി മേഖല കടുത്ത പ്രതിസന്ധിയിലാകും. കഴിഞ്ഞ ദിവസം പെട്രോൾ, ഡീൽ വിലയും വർധിപ്പിച്ചിരുന്നു. പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്. 12 ദിവസത്തിനിടെ പെട്രോൾ, ഡീസൽ വില കൂടിയത് 8.05 രൂപ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home