ഗ്യാനേഷ് കുമാറിനെതിരെ നടപടി വേണം: ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ സുപ്രീംകോടതിയിലേക്ക്; മാർച്ച് ആരംഭിച്ചു

ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുന്നു | ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി: ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ കൂട്ടായ്‌മയുടെ സുപ്രീംകോടതി മാർച്ച് ആരംഭിച്ചു. ഗ്യാനേഷ് കുമാറിനെതിരായി നടപടി വേണമെന്നും എസ്‌ഐആർ നടപടികൾ നിർത്തിവെച്ച് യോഗ്യരായവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള മാർച്ച് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്നുമാണ് ആരംഭിച്ചത്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുഴുവൻ പ്രതിപക്ഷ നേതാക്കളും മാർച്ചിൽ പങ്കാളികളായി.
ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുന്നു | ഫോട്ടോ: പി വി സുജിത്
ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിനെ സന്ദർശിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിവേദനം കൈമാറും. പ്രതിപക്ഷ പാർടി പ്രവർത്തകരും നേതാക്കളും പൗരവകാശ പ്രവർത്തകരും അണിനിരക്കുന്ന പടുകൂറ്റൻ മാർച്ചാണ് നടക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്നലെ ഇന്ത്യ സഖ്യനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂറ്റൻ മാർച്ച് സംഘടിപ്പിക്കാൻ ഇന്ത്യ കൂട്ടായ്‌മ തീരുമാനിച്ചത്.









0 comments