ad
Deshabhimani

ഡേറ്റിംഗ് ആപ്പിലെ 'സുന്ദരി' ചതിച്ചു; ഒന്നിച്ച് കഴിഞ്ഞത് ഒരു രാത്രി, പിറ്റേന്ന് യുവാവിന്റെ മാലയുമില്ല പണവുമില്ല

FRAUDULANCE

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 10, 2026, 06:38 AM | 1 min read

നോയിഡ: ഓൺലൈൻ ഡേറ്റിംഗ് ആപ്പുകൾ വഴി സൗഹൃദം നടിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ യുവതിയും കൂട്ടാളിയും പിടിയിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് ഗാസിയാബാദ് സ്വദേശിയായ യുവാവ് കവർച്ചയ്ക്ക് ഇരയായത്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുമായി യുവാവ് പെട്ടെന്ന് സൗഹൃദത്തിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം.


തുടർന്ന് വിശ്വാസം പിടിച്ചുപറ്റിയ യുവതി നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും നോയിഡയിലെ ഒരു ഹോട്ടലിൽ ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അന്ന് രാത്രി ഹോട്ടലിൽ ഒന്നിച്ച് കഴിഞ്ഞ ഇരുവരും പിറ്റേന്ന് രാവിലെ ഉണർന്നപ്പോഴാണ് യുവാവ് താൻ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.


യുവതി മുറിയിൽ ഉണ്ടായിരുന്നില്ല. യുവാവ് ധരിച്ചിരുന്ന സ്വർണ്ണമാലയും പേഴ്സിലുണ്ടായിരുന്ന പണവുമായി യുവതി കടന്നുകളയുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.


യുവതിയെയും തട്ടിപ്പിന് കൂട്ടുനിന്ന സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വർണ്ണമാലയും പണവും ഇവരിൽ നിന്ന് കണ്ടെടുത്തു. ഇവർ മുൻപും സമാനമായ രീതിയിൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home