ad
Deshabhimani

print edition ജാദവ്‌പുർ സർവകലാശാലയിൽ എബിവിപി ആക്രമണം

abvp

ജാദവ്‌പുർ സർവകലാശാലയിൽ എബിവിപി ഗുണ്ടായിസത്തിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച്

avatar
ഗോപി

Published on Aug 21, 2026, 01:30 AM | 1 min read

കൊൽക്കത്ത : ബംഗാളിലെ ജാദവ്‌പുർ സർവകലാശാലയിൽ എബിവിപി, ബിജെപി നേതൃത്വത്തിൽ സംഘപരിവാർ ഗുണ്ടാവിളയാട്ടം. ജാദവ്‌പുരിലെ ബിജെപി എംഎൽഎ ഷർബാരി മുഖർജിയുടെ നേതൃത്വത്തിൽ അക്രമിസംഘം ക്യാംപസിനുള്ളിൽ കടന്ന് എസ്എഫ്ഐയുടെയും മറ്റ് ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും പ്രവർത്തകരെ തല്ലിച്ചതച്ചു. പൊലീസിൽ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല. അക്രമം രൂക്ഷമായതോടെ വിദ്യാർഥികൾ അടുത്തുള്ള അരവിന്ദ് ഭവനിൽ അഭയം പ്രാപിച്ചു.

തുടർന്ന്, അക്രമിസംഘം കല്ലെറിഞ്ഞു. എസ്എഫ്ഐ പതാകകൾ തീയിട്ട് നശിപ്പിച്ചു. നിരവധി വിദ്യാർഥികളെ ഗുണ്ടകൾ ബന്ദികളാക്കി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ വിദ്യാർഥികൾക്ക്‌ നേരെ സംഘപരിവാറുകാർ കത്തുന്ന സാധനങ്ങൾ എറിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 2 മണി വരെ അക്രമം തുടർന്നു. സർവകലാശാലയിലെ സയൻസ് ആൻഡ് എഞ്ചിനീയറിങ്‌ ഫാക്കൽറ്റിയുടെ വിദ്യാർഥി സംഘടനയായ ഫെറ്റ്‌സുവിന്റെ ജനറൽ ബോഡി യോഗത്തിനിടെ ചെറിയ വാക്കുതർക്കമാണ്‌ എബിവിപി അക്രമത്തിൽ കലാശിച്ചത്‌. യോഗത്തിൽ എബിവിപി പ്രവർത്തകർ ഇടതു വിദ്യാർഥികളെ രാജ്യദ്രോഹികളെന്ന്‌ വിളിച്ച് ആക്ഷേപിച്ചു. ഇതിനെ തുടർന്ന്‌ രണ്ടുവിഭാഗങ്ങളും തമ്മിൽ ചെറിയ സംഘർഷമുണ്ടായെങ്കിലും പരിഹരിക്കപ്പെട്ടു. എന്നാൽ രാത്രി എംഎൽഎയുടെ പിന്തുണയോടെ എബിവിപി, ബിജെപി സംഘം ക്യാംപസിൽ കടന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും വിദ്യാർഥികളുടെ രക്ഷയ്‌ക്കെത്തിയില്ല. വൈസ് ചാൻസലറെയും അസോസിയേറ്റ് വൈസ് ചാൻസലറെയും വിവരം അറിയിച്ചെങ്കിലും ഇടപെട്ടില്ല.


അക്രമത്തെ എസ്എഫ്ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയും സംസ്ഥാന സെക്രട്ടറി ദേബഞ്ജൻ ഡേയും അപലപിച്ചു. അക്രമത്തിനെതിരെ വ്യാഴാഴ്ച ഇടതുസംഘടനകൾ പ്രതിഷേധ മാർച്ചും റാലിയും നടത്തി. ജാദവ്പൂർ സർവകലാശാലയുടെ ജനാധിപത്യപരവും സമാധാനപരവുമായ അന്തരീക്ഷം തകർക്കാനുള്ള ഏത്‌ ശ്രമത്തെയും ഒറ്റക്കെട്ടായി നേരിടുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചു.

സർവകലാശാലകളെ തകര്‍ക്കാന്‍ അനുവദിക്കില്ല: എസ്‌എഫ്‌ഐ


കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ സംഘപരിവാർ നടത്തിയ ആക്രമണം ഞെട്ടിക്കുന്നതെന്ന്‌ എസ്‌എഫ്‌ഐ. ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ സംഘപരിവാർ ഗുണ്ടകൾ സർവകാശാലയിലെത്തി എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ സംഘടനകളുടെ പതാകകൾ കത്തിക്കുകയും വിദ്യാർഥികളെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. വൈസ്‌ ചാൻസലർ ഉൾപ്പെടെയുള്ള അധികൃതർ ഇടപെട്ടതേയില്ല. പൊലീസ്‌ നിശ്ശബ്‌ദരായി നോക്കിനിന്നു.


സർവകലാശാലയിലെ ജനാധിപത്യ ഇടങ്ങളെ തകർക്കാനുള്ള ശ്രമത്തെയും അനുവദിക്കില്ല. ആക്രമണത്തെ ചെറുത്ത വിദ്യാർഥികൾക്ക്‌ ഐക്യദാർഢ്യമറിയിക്കുന്നതായും എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home