Deshabhimani

ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ സമരം; അർധരാത്രിയിൽ വാർത്താസമ്മേളനവുമായി അഭിജീത് ദീപ്കെ

abhijitdipke
വെബ് ഡെസ്ക്

Published on Oct 16, 2026, 12:35 AM | 1 min read

ന്യൂഡൽഹി: പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ വിമർശനവുമായി സിജെപി നേതാവ് അഭിജീത് ദീപ്കെ. അർധരാത്രിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിഷേധ വേദികൾ അടച്ചുപൂട്ടുന്നതിനെയും ദേശീയപതാക ഉയർത്തുന്നവരെ തടയുന്നതിനെയും അദ്ദേഹം ചോദ്യംചെയ്തു.


ത്രിവർണപതാകയെ കേന്ദ്രസർക്കാർ ഭയക്കുന്നതെന്തിനാണെന്ന് ചോദിച്ച അഭിജീത് ദീപ്കെ, ദേശീയപതാക ഉയർത്തുന്നവരെ ജയിലിലടയ്ക്കുകയും രാജ്യദ്രോഹികളായി മുദ്രകുത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു. പ്രതിഷേധ സ്ഥലങ്ങൾ പൂട്ടിയിടുന്നതിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.


ജയിലിലടച്ചാലും പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ അഭിജീത് ദീപ്കെ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും പ്രഖ്യാപിച്ചു.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home