ഡൽഹി ആംആദ്മിയിൽ പൊട്ടിത്തെറി; ഏഴ് എംഎൽഎമാർ രാജിവെച്ചു

ന്യൂഡൽഹി: ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസം മാത്രം ശേഷിക്കെ ആം ആദ്മിയിൽ കൂട്ടരാജി. ഏഴ് എംഎല്‍എമാർ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തവരാണ് രാജവിച്ചത്. നരേഷ് കുമാർ, രോഹിത് കുമാർ, രാജേഷ് ഋഷി, മദൻ ലാൽ, പവൻ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ എന്നീ എംഎൽഎമാരാണ് രാജിവെച്ചിരിക്കുന്നത്.
ഫെബ്രുവരി അഞ്ചിന് ഡല്‍ഹി തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ കൂട്ടരാജി എഎപിയെ പ്രതിസന്ധിയിലാക്കും. രണ്ട് ദിവസം മുമ്പാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അഞ്ചാമത്തെ സ്ഥാനാർഥി പട്ടിക എഎപി പുറത്തിറക്കിയത്. സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് രാജി.
അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിനുപകരം പാര്‍ട്ടി അഴിമതിയുടെ ചതുപ്പുനിലത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നും എഎപി തങ്ങളുടെ സ്ഥാപക തത്വങ്ങൾ ഉപേക്ഷിച്ചുവെന്നും രാജിവെച്ച എംഎൽഎ നരേഷ് യാദവ് പറഞ്ഞു.









0 comments