റൈറ്റ് ടു ഡിസ്കണക്ട് ഉൾപ്പെടെ മൂന്ന് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച് എ എ റഹിം എംപി

ന്യൂഡൽഹി: രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായി റൈറ്റ് ടു ഡിസ്കണക്ട് ബിൽ അവതരിപ്പിച്ച് എ എ റഹിം എംപി. രാജ്യത്തെ കോച്ചിംഗ് സെൻ്ററുകൾ അടക്കമുള്ള വിദ്യാഭ്യാസ കൺസൾട്ടന്‍സികളെ നിയന്ത്രിക്കാനുഉള പുതിയ നിയമവും, കാലാവസ്ഥ വ്യതിയാനം മൂലം ഇരകൾക്കുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും സർക്കാരിൻ്റെ ഉത്തരവാദിത്തമാക്കാനുള്ള നിയമ ഭേദഗതിയും എംപി രാജ്യസഭയിൽ സ്വകാര്യ ബില്ലുകളായി അവതരിപ്പിച്ചു.
രാജ്യത്തെ ഐടി, ബാങ്കിങ്, കൺസൾട്ടൻസികൾ അടക്കമുള്ള സ്വകാര്യ മേഖലയിൽ അമിത ജോലി ഭാരവും മാനസിക സമ്മർദ്ദവും കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചു വരികയാണ്. സമ്പൂർണ ചൂഷണത്തിൻ്റെ ഇടങ്ങളായി പുതിയ 'തൊഴിൽ കമ്പോളം' മാറിയിരിക്കുകയാണ്. പോർച്ചുഗൽ, ഫ്രാൻസ്, ബെൽജിയം, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ റൈറ്റ് ടു ഡിസ്കണക്ട് നിയമം അടുത്ത കാലത്തായി പാസാക്കി. ജോലിസമർദ്ദം ഏറ്റവും അധികം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് നിയമ നിർമാണം വൈകരുതെന്നും എ എ റഹിം എം പി ആവശ്യപ്പെട്ടു.
രാജ്യത്തെ കോച്ചിംഗ് സെൻ്ററുകൾ അടക്കമുള്ള വിദ്യാഭ്യാസ കൺസൾട്ടസികളെ നിയന്ത്രിക്കാനുള്ളതാണ് എഡ്യൂക്കേഷൻ കൺസൾട്ടൻസീസ് റെഗുലേഷൻ ബിൽ 2025. കാലാവസ്ഥ വ്യതിയാനം മൂലമുള്ള പാരിസ്ഥിതിക ആഘാതങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ പൗരന്മാർക്ക് മാന്യമായ നഷ്ട പരിഹാരം ഉറപ്പാക്കുന്ന നിയമ ഭേദഗതിയാണ് എൻവിയോൺമെൻറ് പ്രൊട്ടക്ഷൻ അമൻഡ്മെന്റ് ബിൽ 2025.










0 comments