ad
Deshabhimani

നിര്‍ത്തിയിട്ടിരുന്ന കാറിന്റെ എയർബാ​ഗ് പെട്ടെന്ന് തുറന്നു; മഹാരാഷ്ട്രയില്‍ യുവാവ് രക്തം വാര്‍ന്ന് മരിച്ചു

airbag

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 27, 2026, 11:52 AM | 1 min read

മുംബൈ : പാർക്ക് ചെയ്തിരുന്ന കാറിന്റെ എയർബാ​ഗ് അപ്രതീക്ഷിതമായ തുറന്നതിനെ തുടർന്ന് യുവാവ് രക്തം വാർന്ന് മരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.


കാഷിമിര സ്വദേശിയായ മോഹിത് സോനി എന്ന 25കാരനാണ് കാറിനുള്ളിൽ രക്തം വാർന്ന് മരിച്ചത്. ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഏകദേശം 15 വർഷം പഴക്കമുള്ള കാറായിരുന്നു കാർ ഡീലർ കൂടിയായ യുവാവ് ഉപയോ​ഗിച്ചിരുന്നത്. കാറിനുള്ളിലിരിക്കുമ്പോൾ സുരക്ഷാസംവിധാനമായ എയർബാ​ഗ് പെട്ടെന്ന് തുറക്കുകയും അതിന്റെ ആഘാതത്തിൽ യുവാവിന് പരിക്കേൽക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ യുവാവ് രക്തം വാർന്ന് മരിക്കുകയും ചെയ്തു.


വാഹനത്തിന് കാലപ്പഴക്കമുണ്ടെങ്കിലും സാധുവായ ഫിറ്റ്നെസ് സർട്ടിഫിക്കറ്റുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home