print edition ‘വീര രാജ വീര’ ഗാനം ; ദാഗർ സഹോദരങ്ങൾക്ക് കടപ്പാട് വയ്‌ക്കാമെന്ന് എ എർ റഹ്‌മാന്‍

ന്യൂഡൽഹി
പൊന്നിയിൻ സെൽവന്‍ രണ്ടിലെ ‘വീര രാജ വീര’ഗാനത്തിന് ദാഗർ സഹോദരന്മാർക്ക് കടപ്പാട് നല്‍കണമെന്ന സുപ്രീംകോടതിയുടെ ഉപദേശം അംഗീകരിച്ച് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ. ദാഗർ സഹോദരന്മാരുടെ ശിവസ്‌തുതിയിൽ നിന്നാണ് ഗാനം ചിട്ടപ്പെടുത്തിയതെന്ന ഹർജിയിലാണ് റഹ്‌മാൻ നിലപാട് അറിയിച്ചത്.
‘ദ്രുപദ് സംഗീതത്തിന്റെ ദാഗര്‍ ശ്രേണിയിലെ വിഖ്യാത ഗായകനായ നാസിർ ഫയാസുദ്ദീൻ ദാഗറും സഹോദരൻ സാഹിറുദ്ദീൻ ദാഗറും ചേർന്ന് ചിട്ടപ്പെടുത്തിയ ശിവ സ്‌തുതി’ എന്ന കടപ്പാട് വെയ്‌ക്കാമെന്നാണ് കോടതിയെ അറിയിച്ചത്. എല്ലാ സമൂഹമാധ്യമത്തിലും ഒടിടി ഫ്ലാറ്റ്‌ഫോമുകളിലും ഇക്കാര്യം അഞ്ചാഴ്‌ചയ്‌ക്കകം നടപ്പാക്കണമെന്ന് ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ മൂന്നംഗ ബെഞ്ച് റഹ്‌മാനോട് നിർദേശിച്ചു. ദാഗർ സഹോദരന്മാരുടെ പിന്തുടർശാവകാശിയായ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗറാണ് കോടതിയെ സമീപിച്ചത്.










0 comments