13 വയസ്സുകാരിയെ ‘സംഭാവനയായി’ സ്വീകരിച്ച സന്ന്യാസിയെ പുറത്താക്കി

ന്യൂഡൽഹി: യുപിയിൽ 13 വയസ്സുകാരിയെ സന്ന്യാസിനിയാക്കാൻ ജുന അഖാഢയിലെടുത്ത മുതിർന്ന സന്ന്യാസിയെ പുറത്താക്കി. കുംഭമേള തുടങ്ങാനിരിക്കെയാണ് സംഭവം. മഹാന്ത് കൗശൽ ഗിരിയെയാണ് ഏഴ് വർഷത്തേക്ക് അഖാഢയുടെ നേതൃത്വം പുറത്താക്കിയത്. പെൺകുട്ടിയെ സംഭാവനയായി സ്വീകരിച്ച സംഭവം പ്രതിഷേധത്തിന് കാരണമായതോടെയാണ് നടപടി. കുടുംബം കുട്ടിയെ സംഭാവനയായി കൈമാറിയെന്നാണ് മഹാന്ത് കൗശൽ ഗിരിയുടെ പ്രതികരണം. കുട്ടിയെ പൂജ ചെയ്യാൻ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Tags
Related News

0 comments