ലഡ്കി ബഹിൻ യോജനയിൽ നിന്ന് 92 ലക്ഷം സ്ത്രീകളെ ഒഴിവാക്കി മഹാരാഷ്ട്ര സർക്കാർ

പ്രതീകാത്മക എഐ ചിത്രം
മുംബൈ : ലഡ്കി ബഹിൻ യോജനയിൽ നിന്ന് 92 ലക്ഷം സ്ത്രീകളെ ഒഴിവാക്കി മഹാരാഷ്ട്ര സർക്കാർ. ഡിജിറ്റൽ ഓഡിറ്റിലും സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലും അയോഗ്യരാണെന്ന് കണ്ടെത്തിയനെ തുടര്‍ന്നുള്ള നടപടിയാണെന്നാണ് സർക്കാരിന്‍റെ വാദം.
തുടക്കത്തിൽ 2.4 കോടി പേർ ഉൾപ്പെട്ട പദ്ധതിയിൽ നിന്നാണ് ഇപ്പോൾ 92 ലക്ഷം പേരെ ഒഴിവാക്കിയിരിക്കുന്നത്. ഏകദേശം 38 ശതമാനം പേർ ഒഴിവാക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇ-കെവൈസി പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ട നിരവധി പേരെ ഒഴിവാക്കിയിട്ടുണ്ട്. 50 മുതൽ 55 ലക്ഷം വരെ സ്ത്രീകളെയാണ് ഇതിന്റെ പേരിൽ ഒഴിവാക്കിയിരിക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ധനസഹായം നൽകാനായി മഹാരാഷ്ട്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ലഡ്കി ബഹിൻ യോജന. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ധനസഹായം നൽകാനായി മഹാരാഷ്ട്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും ആരോഗ്യവും മെച്ചപ്പെടുത്തുകയാണ് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.
കുടുംബത്തിൻ്റെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലുള്ളവർ, സർക്കാർ ജീവനക്കാർ, ആദായനികുതി അടയ്ക്കുന്നവർ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. 65 വയസ് പരിധി കഴിഞ്ഞവരും മറ്റ് പദ്ധതികളിൽ നിന്ന് ആനുകൂല്യം ലഭിക്കുന്നവരെയും പട്ടികയിൽ നിന്ന് പുറത്താക്കി. ഉദാഹരണത്തിന്, 'നമോ ഷേത്കാരി യോജന' വഴി ഇതിനകം ആനുകൂല്യങ്ങൾ ലഭിക്കുന്ന 5 ലക്ഷത്തോളം സ്ത്രീകളെ ഒഴിവാക്കി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾ പട്ടികയിൽ നിന്ന് പുറത്തായിട്ടുള്ളത്. 28 ലക്ഷം സ്ത്രീകളാണ് ബീഡ് ജില്ലയിൽ നിന്ന് മാത്രം പുറത്താക്കപ്പെട്ടവർ.
അതേസമയം, അർഹതയുണ്ടായിട്ടും തെറ്റായ കാരണങ്ങളാൽ പേരുകൾ ഒഴിവാക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് ഉയരുന്നത്. സ്ത്രീകൾക്കായുള്ള ഈ പദ്ധതിയിൽ വ്യാജമായി അപേക്ഷിച്ച 14,000 ത്തോളം പുരുഷന്മാരുടെ അപേക്ഷകളും തള്ളപ്പെട്ടു. സിഎജി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ അമിതമായ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. അടുത്തിടെ പുറത്തുവന്ന സിഎജി റിപ്പോർട്ടിൽ ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭാരമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.











0 comments